എലയോകാര്‍പേസ്‌ ട്യൂബര്‍കുലാറ്റസ്‌ Roxb. - എലയോകാര്‍പസി

Vernacular names : Tamil: മലംപിന്നൈ, പത്രാച്ചി, രുദ്രാക്ഷം.Malayalam: അമ്മക്കാരം, അമ്മക്കൊരും, ഭദ്രാക്ഷം, കൊടവാശി, കൊടുവാശി, നകതി, നഗ്ഗാര, പഹുബന്‍, പിയലാണ്ടി, പിലാഹി, രുദ്രാക്ഷം.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು:

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, വപ്രമൂലത്തോടുകൂടിയ വന്‍മരങ്ങള്‍.
Trunk & Bark : നരച്ചതും വെളുത്തതുമായ കുത്തുകളുളള, മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : ശാഖകള്‍ തിരശ്ചീനമാണ്‌; ഇളതായിരിക്കുമ്പോള്‍ കനത്ത രോമാവൃതവും, ഇല കൊഴിഞ്ഞ അടയാളങ്ങളുളളതുമായ, കനത്ത ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ച വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞുവീഴുന്ന, ചെറുതായി അകവളവുളള അണ്‌ഡാകാര അനുപര്‍ണ്ണങ്ങള്‍; ഇലഞെട്ടിന്‌ 1.5 സെ.മീ മുതല്‍ 5 സെ.മീ വരെ നീളം, ഇളതായിരിക്കുമ്പോള്‍ റൂഫസ്‌ രോമാവൃതമാണ്‌, ചേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉയര്‍ന്നതുമായ ഘടനയാണ്‌; പത്രഫലകത്തിന്‌ 9 സെ.മീ മുതല്‍ 30.5 സെ.മീ വരെ നീളവും 5 സെ.മീ മുതല്‍ 14 സെ.മീ വരെ വീതിയും, വീതിയേറിയ അപഅണ്‌ഡാകാരവുമാണ്‌, പത്രാഗ്രം വൃത്തകാരത്തിലോ ഉപകോണാകാരത്തിലോ ആണ്‌, ചിലപ്പോള്‍ നടുവിലൊരു വെട്ടോടു കൂടിയ വൃത്താകാരമോ ആണ്‌, പത്രാധാരം വീതി കുറഞ്ഞതും, ഉപകോണാകാരത്തിലുമാണ്‌, അരികുകള്‍ ഏതാണ്ട്‌ അവിഭജിതമോ, ദന്തുരമോ ആണ്‌, ചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ കനത്തില്‍ റൂഫസ്‌ രോമിലമാണ്‌, പിന്നീട്‌ രോമങ്ങള്‍ മുഖ്യസിരയിലും മറ്റ്‌ ഞരമ്പുകളിലും മാത്രം നിലനില്‍ക്കുന്നു; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; കീഴ്‌ഭാഗത്ത്‌ ഞരമ്പുകളുടെ കക്ഷങ്ങളില്‍ രോമിലമായ ഡോമേഷ്യയുളള 9 മുതല്‍ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കനത്ത റൂഫസ്‌ രോമാവൃതമായ, കക്ഷീയമോ അപകക്ഷീയമോ ആയ റസീം പൂങ്കുലകള്‍; മുനപ്പോടുകൂടിയ ധാരാളം കേസരങ്ങളും, ഏറെ വിഭജിതമായ വെളുത്ത ദളങ്ങളുളള പൂക്കള്‍.
Fruit and Seed : കനത്തില്‍ മുഴപ്പുകളുളള ഒറ്റവിത്തുളള കായ, 5 സെ.മീ വരെ നീളവും 3 സെ.മീ വരെ വീതിയുമുളള, ദീര്‍ഘഗോള-ആയതാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ-നിത്യ ഹരിതവനങ്ങളില്‍ വരെ സാധാരണയായി അരുവികള്‍ക്കരികിലായി, മേലാപ്പ്‌ മരങ്ങളായും, ഉന്നതശീര്‍ഷ മരങ്ങളായും വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യദ്രിയിലും.

Literatures :

Roxburgh, Fl. Ind. 2: 594. 1832; Gamble, Fl. Madras 1: 124. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 65. 2004; Saldanha, Fl. Karnataka 1: 214. 1996.

Top of the Page