എലയോകാര്‍പസ്‌ വാരിയബിലിസ്‌ Zmarzty - എലയോകാര്‍പേസി

Synonym : എലയോകാര്‍പസ്‌ ഗ്ലാന്‍ഡുലോസസ്‌ വല്ലിച്ച്‌ എക്‌സ്‌ മെറില്‍; നോണ്‍ എലയോകാര്‍പസ്‌ ടെക്‌ടോറിയസ്‌ (ലോര്‍.) പോയിറെറ്റ്‌; എലയോകാര്‍പസ്‌ ഒബ്ലോംഗസ്‌ ഗേറ്റ്‌നര്‍ സെന്‍സു ഓക്‌റ്റ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ വെളുപ്പുനിറം മുതല്‍ ക്രീം നിറം വരെ.
Branches and Branchlets : `ഓബ്രിവില്ല മാതൃകയില്‍' ക്രമീകരിച്ചിരിക്കുന്ന ശാഖകള്‍; ശ്വസനരന്ധ്രങ്ങളുളളതും, ഇലകൊഴിഞ്ഞ പാടുകളുളളതുമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായടുക്കിയ വിധത്തിലാണ്‌; 3 സെ.മീ നീളമുളള ഊത നിറത്തിലുളള ഇലഞെട്ടിന്‌ ഛേദത്തില്‍, ഒരുഭാഗംപരന്നും മറുഭാഗം ഉരുണ്ടുമുളള ഘടനയാണ്‌; പത്രഫലകത്തിന്‌ 8 സെ.മീ നീളവും 5 സെ.മീ വീതിയും, വീതിയേറിയ ദീര്‍ഘവൃത്താകാരംതൊട്ട്‌ ദീര്‍ഘവൃത്തീയ-ആയതാകാരം വരെയുമാണ്‌, പത്രാഗ്രം ദീര്‍ഘവും പത്രാധാരം നിശിതവുമാണ്‌, അരികുകള്‍ ദന്തിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങാറാകുമ്പോള്‍ ചുവപ്പുനിറമാണ്‌; മുഖ്യസിരയും ഞരമ്പുകളും ഊതനിറത്തിലാണ്‌; ഏതാണ്ട്‌ 7 ജോഡി ശാഖിതമായ ദ്വിതീയ ഞരമ്പുകള്‍, കീഴെ, കക്ഷങ്ങളില്‍ അരോമിലമായ ഡോമേഷ്യയുളളതാണ്‌; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ 15 സെ.മീ വരെ നീളമുളള, ഊതനിറത്തിലുളള കക്ഷീയ റസീമുകളാണ്‌; ഊതനിറമുളള പൂഞെട്ടിന്‌ 1 സെ.മീ നീളം; രോമങ്ങളോ മുനപ്പോ ഒന്നുമില്ലാത്ത കേസരങ്ങളും, എറെ വിഭജിതമായ ദളങ്ങളുമുളള പൂക്കള്‍ വെളുത്തതാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, 4 സെ.മീ നീളവും 3 സെ.മീ വീതിയുമുളള, ദീര്‍ഘഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

നിത്യഹരിത വനങ്ങളുടേയും അരുവികളുടേയും അരികുകളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍സഹ്യാദ്രി മധ്യസഹ്യാദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ അവിടവിടെയായി വളരുന്നു.

Literatures :

Kew Bull. 56: 429. 2001; Saldanha, Fl. Karnataka 1: 211. 1996.

Top of the Page