ഇയോണിമസ്‌ ആങ്കുലാറ്റസ്‌ Wt. - സെലാസ്‌ട്രേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Branches and Branchlets : വ്യക്തമായി ചതുഷ്‌ക്കോണത്തിലുളളതും അരോമിലവുമായ ഉപശാഖകള്‍.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍; (അനുപത്രങ്ങള്‍) വേഗത്തില്‍ കൊഴിഞ്ഞ്‌ പോകുന്നതാണ്‌; ഇലഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 0.7 സെ.മീ വരെ നീളം, ചാലോട്‌ കൂടിയതാണ്‌, അരോമിലവും; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 1.3 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരമോ കുന്താകാരമോ ആണ്‌, പത്രാഗ്രം നേര്‍ത്ത്‌ കൂര്‍ത്തതോ ചെറുവാലോട്‌ കൂടിയതോ, പത്രാധാരം കൂര്‍ത്തതാണ്‌; കട്ടിയേറിയ അരികുകള്‍, ചെറുതായി അകത്തേക്ക്‌ വളഞ്ഞിരിക്കുന്നു, അരോമിലം; ദ്വിതീയ ഞരമ്പുകള്‍ കീഴ്‌ഭാഗത്ത്‌ അസ്‌പഷ്‌ടമാണ്‌, മുകളില്‍ അല്‍പ്പം തെളിഞ്ഞു കാണാം; ത്രിതീയ ഞരമ്പുകള്‍ അസ്‌പഷ്‌ടമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ സൈമുകളാണ്‌; മങ്ങിയ ഊതനിറത്തിലുളള പൂക്കള്‍.
Fruit and Seed : അഞ്ച്‌ ചിറകുകളുളളതും, അപാണ്‌ഡാകൃതിയിലുളളതുമായ കായകള്‍, ഓരോ ഭാഗത്തും ഒന്നോ രാേ വിത്തുകള്‍.

Ecology :

800 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തമിഴ്‌നാട്‌മേഖലയിലെ പാലക്കാടന്‍ മലകളില്‍ പ്രാദേശികമായി ഏറെ കാണാം, തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമായും.

Status :

വംശനാശഭീഷണിയുളളത്‌ (ഐ. യു. സി. എന്‍., 200)

Literatures :

Wight, Ic. t. 1053. 1846; Gamble, Fl. Madras 1: 203.1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 96. 2004; Saldanha, Fl. Karnataka 2: 95. 1996.

Top of the Page