എക്‌സ്‌കോരിയ ഓപ്പോസിറ്റിഫോളിയ Griff. വറൈറ്റി ക്രെനുലേറ്റ (Wt.) Chakrab. & Gangop. - യൂഫോര്‍ബിയേസി

Synonym : എക്‌സകോാരിയ ക്രെനുലേറ്റ വൈറ്റ്‌ & എക്‌സോകാരിയ റോബസ്റ്റ ജെ.ഡി. ഹൂക്കര്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Exudates : വെളുത്ത നിറത്തില്‍ ധാരാളമുള്ള സ്രവം.
Leaves : ലഘുവായ ഇലകള്‍ സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; എളുപ്പം കൊഴിഞ്ഞു വീഴുന്ന അനുപര്‍ണ്ണങ്ങള്‍; അരോമിലമായ, ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുള്ള ഇലഞെട്ടിന്‌ 0.7 സെ.മീ. മുതല്‍ 1 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 15.2 സെ.മീ. വരെ നീളവും 3.8 സെ.മീ. വരെ വീതിയുമാണ്‌, ആകൃതി അപകുന്താകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ-കുന്താകാരം വരെയാകാം, കടലാസ്‌ പോലത്തെ പ്രകൃതം, ദീര്‍ഘ പത്രാഗ്രം, നിശിത പത്രാധാരം, ദന്തുരമായ അരികുകള്‍; ദ്വിതീയ ഞരമ്പുകള്‍ 10 മുതല്‍ 16 വരെ ജോഡികള്‍; വിദൂരത്തായി ചരിഞ്ഞ പെര്‍കറന്റ്‌ രീതിയിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍ പൂക്കള്‍ ഏതാണ്ട്‌ 5 സെ.മീ. നീളമുള്ള നേര്‍ത്ത, കക്ഷീയ സ്‌പൈക്കുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ കുറച്ചു മാത്രം എണ്ണമുള്ള കക്ഷീയ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : 3 വീതം ഉപഗോളാകാര വിത്തുകളുള്ള കായ, ത്രികര്‍ണ്ണിതമായ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

500 മീറ്ററിനും 2100 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

J. Econ. Taxon. Bot. 18: 208. 1994; Wight, Ic. 1865. 1852; Gamble, Fl. Madras 2:1345.1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 419. 2004; Saldanha, Fl. Karnataka 2: 132.1996.

Top of the Page