ഗാര്‍സിനിയ വൈറ്റി Anders. - ക്ലൂസിയേസി

Vernacular names : Malayalam: ആറ്റുകറുക, കോളിവാല, പുളിമരങ്ങ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : തവിട്ടുനിറത്തിലുള്ള, പരുക്കന്‍ പുറംതൊലി.
Branches and Branchlets : അരോമിലവും, കുറിയ പര്‍വ്വങ്ങളോടു കൂടിയതുമായ, ചതുഷ്‌കോണത്തിലുള്ള ഉപശാഖകള്‍.
Exudates : മഞ്ഞനിറത്തിലുള്ള സ്രവം.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള, ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.5 സെ.മി മുതല്‍ 0.8 സെ.മി വരെ നീളവും തുരുമ്പന്‍ രോമിലവും, ചാലോടുകൂടിയതും, ഡെക്കറന്റും, കീഴ്‌ഭാഗത്ത്‌ ചെറുതായി പോളയോടുകൂടിയതുമാണ്‌; പത്രഫലകത്തിന്‌ 7.5 സെ.മി മുതല്‍ 14 സെ.മി വരെ നീളവും 1 സെ.മി മുതല്‍ 3 സെ.മി വരെ വീതിയും, രേഖീയ കുന്താകാരവും, ചിലപ്പോള്‍ ഉപ അരിവാള്‍ ആകൃതിയുമാണ്‌, പത്രാ്ര്രഗം സാവധാനം ചെറുവാലിലവസാനിക്കുന്നു. പത്രാധാരം സാവധാനം നേര്‍ത്തവസാനിക്കുന്നതാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം; ഏതാ്‌ 10 ജോഡി ദ്വിതിയ ഞരമ്പുകള്‍; ജാലിത പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വ്യത്യസ്‌ത മരങ്ങളിലുാകുന്നു; ആണ്‍ പൂക്കള്‍, കക്ഷങ്ങളിലെ, അവൃന്ത കൂട്ടങ്ങളായുാകന്നു; പെണ്‍ പൂക്കള്‍, അവൃന്തവും, കക്ഷങ്ങളില്‍ ഒറ്റക്കുാകുന്നതുമാണ്‌.
Fruit and Seed : കായ 2 സെ.മി. കുറുകേയുള്ള, ഗോളാകാരമോ ഉപഗോളാകാരമോ ആയ ബെറിയാണ്‌.

Ecology :

700 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍, കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Status :

വംശനാശഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Hooker, Fl. Brit. Ind. 1: 265: 1874; Gamble, Fl. Madras 1: 74. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004.

Top of the Page