ഗാര്‍സിനിയ സാന്തോകൈമസ്‌ J.Hk. ex Anders. - ക്ലൂസിയേസി

Synonym : ഗാര്‍സിനിയ ടിന്‍ക്‌ടോറിയ ഡണ്‍സ്റ്റഡ്‌; ഗാര്‍സിനിയ സാന്തോകൈമസ്‌ ജെ. ഹൂക്കര്‍; സാന്തോകൈമസ്‌ വിക്‌ടോറിയ റോക്‌സ്‌ബര്‍ഗ്‌; ഗാര്‍സിനിയ പിക്‌ടോറിയസ്‌ (റോക്‌സ്‌ബര്‍ഗ്‌) ഡി. അര്‍സി.

Vernacular names : Malayalam: ബവിയം, മൊന്തന്‍പുളി, തമലം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 14 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ക്രമരഹിതമായി അടര്‍ന്നുപോകുന്ന തവിട്ടുനിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : അരോമിലവും, കോണോടുകൂടിയതുമായ, മഞ്ഞ നിറത്തിലുള്ള ഉപശാഖകള്‍.
Exudates : മഞ്ഞകലര്‍ന്ന വെളുപ്പ്‌ നിറത്തിലുള്ള സ്രവം.
Leaves : തൂങ്ങിക്കിടക്കുന്ന, സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; 1 സെ.മി മുതല്‍ 3 സെ.മി വരെ നീളവും, അരോമിലവുമായതും, തിരശ്ചീനമായി റൂഗോസ്‌ രോമിലമായ, കോണോടുകൂടിയതും, കീഴറ്റത്ത്‌ പോളയോടുകൂടിയതുമായ, ദൃഢമായ ഇലഞെട്ട്‌; പത്രഫലകത്തിന്‌ 10 സെ.മി മുതല്‍ 35 സെ.മി. വരെ നീളവും 4 സെ.മി. മുതല്‍ 12 സെ.മി വീതിയും, രേഖീയ-ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, ചിലപ്പോള്‍ കുന്താകാരം, പത്രാഗ്രം നിശിതമോ ചെറുവാലോടുകൂടിയതോ ആണ്‌, പത്രാധാരം വൃത്താകാരമോ, ചെറുതായി നേര്‍ത്തവസാനിക്കുന്നതോ ആണ്‌, അരികുകള്‍ ചെറുതായി പിന്നാക്കം മടങ്ങിയത്‌ ആണ്‌, കട്ടിയേറിയ ചര്‍മ്മില പ്രകൃതം, ഉണങ്ങുമ്പോള്‍ കീഴ്‌ഭാഗം മഞ്ഞനിറമോ തവിട്ടുനിറമോ ആണ്‌; അന്തര്‍ സിമാന്ത സിരകളുമായി ചേരുന്ന ധാരാളം ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തം.
Inflorescence / Flower : മൂത്ത ശാഖകളിലോ കക്ഷങ്ങളിലോ ഉള്ള കൂട്ടങ്ങളായി, ആണ്‍-പെണ്‍ പൂക്കള്‍ വെവ്വേറെ മരങ്ങളില്‍ ഉാകുന്നു.
Fruit and Seed : കായ ഒന്നോ രാേ വിത്തോടുകൂടിയതും, 6.5 സെ.മി വരെ വ്യാസമുള്ളതുമായ ഉപഗോളാകാര ബെറിയാണ്‌.

Ecology :

1450 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിതവനങ്ങളിലും അര്‍ദ്ധ-നിത്യഹരിതവനങ്ങളിലും അപൂര്‍വ്വമാണ്‌.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും അപൂര്‍വ്വമാണ്‌.

Literatures :

Hooker, Fl. Brit. India 1: 269. 1874; Ann. Missouri Bot. Gard. 67(4): 998 (1980 publ. 1981); Gamble, Fl. Madras 1: 74. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004; Cook, Fl. Bombay 1:78. 1902; Saldanha, Fl. Karnataka 1: 207. 1996.

Top of the Page