ഗോണിയോതലാമസ്‌ കാര്‍ഡിയോപെറ്റാലസ്‌ (Dalz.) J. Hk. & Thoms. - അനോനേസി

Synonym : പോളിയാല്‍ത്തിയ കാര്‍ഡിയോപെറ്റാല ഡാല്‍സെല്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 3 മുതല്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വലിയ കുറ്റിച്ചെടിയോ ചെറുമരങ്ങളോ ആയി വളരുന്നു.
Branches and Branchlets : അരോമിലമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ ഒരുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; ചാലോടുകൂടിയ ഇലഞെട്ടിന്‌ 5 മുതല്‍ 1 സെ.മീ. വരെ നീളം, ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലമാണ്‌; പത്രഫലകത്തിന്‌ 10 മുതല്‍ 23 സെ.മീ നീളവും 3.5 മുതല്‍ 7.5 സെ.മീ വീതിയും, ആകൃതി ദീര്‍ഘവൃത്താകാര-ദീര്‍ഘായതാകാരം മുതല്‍ അപകുന്താകാരം വരെയായി പലവിധത്തില്‍; ചെറുവാലോടുകൂടിയ ദീര്‍ഘാഗ്രം, പത്രാധാരം നിശിതമോ ആപ്പിന്റെ ആകൃതിയിലോ, അരികുകള്‍ തരംഗിതം, അരോമിലം; കമാനാകൃതിയിലുള്ള 8 മുതല്‍ 15 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; പത്രഫലകത്തിന്റെ അന്തര്‍ ദ്വിതീയസീമാന്തര ഭാഗം മുകള്‍ഭാഗത്ത്‌ വീര്‍ത്താണിരിക്കുന്നത്‌; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റക്കായോ, മൂത്ത ശിഖിരങ്ങളില്‍ 1 മുതല്‍ 3 എണ്ണം വരെ കൂട്ടമായോ ഉണ്ടാകുന്നു, വിദളങ്ങള്‍ ചുവപ്പ്‌ കലര്‍ന്ന പച്ചനിറത്തില്‍, ദളങ്ങള്‍ ഇളം പച്ച.
Fruit and Seed : ഒറ്റ വിത്തുള്ള ധാരാളം സരസഫലങ്ങള്‍.

Ecology :

1100 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ താഴ്‌ന്നതും ഇടത്തരം ഉയരത്തിലുമുള്ള നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി (4 -ാം തലം) വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Hooker and Thomson, Fl. Ind. 107. 1855; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 31. 1990; Gamble, Fl. Madras 1: 19. 1997 (re. ed); Cook, Fl. Bombay 1: 13. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 17. 2004; Saldanha, Fl. Karnataka 1: 43. 1996.

Top of the Page