ഹോളിഗാര്‍ന അര്‍നോട്ടിയാന J.Hk. - അനക്കാര്‍ഡിയേസി

Synonym : ഹോളിഗാര്‍ന ലോഞ്ചിഫോളിയ വൈറ്റ്‌ & അര്‍നോള്‍ഡ്‌.

Vernacular names : Malayalam: കാട്ടുചേര്‌, ചേര, ചാരി, ചാരു, ചേര്‌, കാട്ടുചേര്‍, കാട്ടുചേര, നായിചേരു.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്ററോളം ഉയരം വരുന്ന വന്‍മരങ്ങള്‍.
Trunk & Bark : നന്നായി വിണ്ടു കീറിയതും കുരുക്കളോട്‌ കൂടിയതുമായ പുറംതൊലി.
Branches and Branchlets : `ഓബ്രവില്ല മാതൃക'യില്‍ ക്രമീകരിച്ചിരിക്കുന്ന ശാഖകളോട്‌ കൂടിയത്‌; ഉപശാഖകള്‍ ഉറച്ചതും, ഉരുണ്ടതും അരോമിലവുമാണ്‌.
Exudates : കറുത്തതായി മാറുന്ന വെളുത്ത സ്രവമാണിതിന്‌.
Leaves : ഇലകള്‍ ലഘുവും ഏകാന്തരക്രമത്തില്‍ വര്‍ത്തുളമായി, ശാഖകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌, 0.8 മുതല്‍ 2.5 സെ.മീ. നീളമുള്ള ഇലഞെട്ട്‌ ഒരു ജോഡി കുതിമുള്ള്‌ പോലുള്ള നീളന്‍ രോമത്തോട്‌ കൂടിയതാണ്‌ (ഇത്‌ ഏതാണ്ട്‌ അരോമിലവും ചിലപ്പോള്‍ കൊഴിഞ്ഞ്‌വീഴുന്നതുമാണ്‌), ഛേദത്തില്‍ ഒരു ഭാഗം പരന്നതും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ആകൃതിയോട ്‌കൂടിയതാണ്‌; അപകുന്താകാരത്തിലുള്ള പത്രഫലകം 10 മുതല്‍ 25 സെ.മീ. നീളവും 2.5 മുതല്‍ 7.6 സെ.മീ. വീതിയുള്ളതുമാണ്‌, പത്രാഗ്രം ഉപകോണാഗ്രമോ ലഘുവായ ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം ആപ്പിന്റെ ആകൃതിയില്‍ നേര്‍ത്ത്‌ വന്ന്‌ തണ്ടിനെ പൊതിഞ്ഞിരിക്കുന്നതുമാണ്‌, അവിഭജിതമായ അരികുകളും, അരോമിലമായതും ചര്‍മ്മില പ്രകൃതത്തോട്‌ കൂടിയതുമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്‌; 10 മുതല്‍ 12 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലികാ വിന്യാസത്തിലുള്ളതാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ സ്വര്‍ണ്ണ-മഞ്ഞ നിറത്തിലുള്ള രോമങ്ങളോട്‌ കൂടിയതും, 12 മുതല്‍ 24 സെ.മീ. വരെനീളമുള്ള കക്ഷീയമോ ഉച്ചരസ്ഥമോ ആയ പാനിക്കിളുകളാണ്‌; പച്ച കലര്‍ന്ന വെളുത്ത പുഷ്‌പങ്ങള്‍ ബഹുലിംഗികളാണ്‌.
Fruit and Seed : പിന്നറ്റം ഉരുണ്ടിരിക്കുന്ന, 3 സെ.മീ. നീളം വരുന്ന, അരോമിലമായ ഫലം അപ അണ്‌ഡാകാരത്തോട്‌ കൂടിയ ആഭ്രകം (ഡ്രൂപ്‌) ആണ്‌, ഒറ്റവിത്തോട്‌കൂടിയ ഇത്‌ അപകോണാകാരത്തിലുള്ള പൈപാകാര്‍പില്‍ മൂടിയിരിക്കുന്നു.

Ecology :

1200 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലും, അര്‍ദ്ധ നിത്യഹരിത വനങ്ങളിലും ആര്‍ദ്ര ഇലപൊഴിയും കാടുകളിലും മേലാപ്പായി വളരുന്ന മരം.

Distribution :

മധ്യ സഹ്യാദ്രി മുതല്‍ തെക്കന്‍ സഹ്യാദ്രിവരെയുള്ള പശ്ചിമഘട്ടത്തിലെ സ്ഥാനിക മരം.

Literatures :

Hooker, Fl. Brit. Ind. 2: 36. 1876; Gamble, Fl. Madras 1: 268. 1997 (re. ed); Saldanha, Fl. Karnataka 2: 204-205. 1996; Cook, Fl. Bombay 1: 279. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 111. 2004.

Top of the Page