ഹോളിഗാര്‍ന ഗ്രഹാമി (Wt.)Kurz. - അനകാര്‍ഡിയേസി

Synonym : സെമികാര്‍പസ്‌ ഗ്രഹാമി വൈറ്റ്‌.

Vernacular names : Malayalam: ചേര്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, ചാര നിറത്തിലുള്ള പുറംതൊലി.
Branches and Branchlets : ഉറച്ചതും തുരുമ്പന്‍ രോമാവൃതവുമായ ഉപശാഖകള്‍.
Exudates : കറുത്ത സ്രവം.
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുളമായി, ഏകാന്തരക്രമത്തില്‍ കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌; തരുമ്പന്‍ രോമാവൃതമായ, 2 സെ.മീ നീളമുള്ള ഇലഞെട്ട്‌, നിറയെ രോമാവൃതമായ, 2 ജോഡി ഉറച്ച കുതിമുള്ള്‌ പോലുള്ള മുഴപ്പാട്‌ കൂടിയതാണ്‌; പത്രഫലകം 15 മുതല്‍ 44 സെ.മീ. നീളവും 10 മുതല്‍ 17 സെ.മീ. വിതിയുള്ളതാണ്‌. അപകുന്താകാരത്തിലുള്ള ഇതിന്റെ മേല്‍ പകുതി ദീര്‍ഘാഗ്രത്തോടുകൂടിയ, വീതിയേറിയ ത്രികോണാകാരത്തിലാണ്‌, കീഴ്‌ പകുതി വീതി കുറഞ്ഞതും ആപ്പ്‌ ആകൃതിയിലുള്ള പത്രാധാരത്തോടുകൂടിയതതുമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതത്തോടു കൂടിയ ഇതിന്റെ കീഴ്‌ഭാഗം തുരുമ്പന്‍ രോമാവൃതവും, മേല്‍ഭാഗം അരോമിലവുമാണ്‌; മധ്യസിര മുകളില്‍ പരന്നതും അരോമിലവുമാണ്‌; 22 മുതല്‍ 32 ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌; ത്രിതീയ ഞരമ്പുകള്‍ വീതിയേറിയ ജാലികാ സിരാവിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : പൂങ്കുലകള്‍ തവിട്ട്‌ നിറത്തിലുള്ള, രോമാവൃതമായ, ഉച്ഛസ്ഥപാനിക്കിളുകളാണ്‌, പൂക്കള്‍ വെളുത്തതും ബഹുലിംഗികളുമാണ്‌.
Fruit and Seed : കായ്‌കള്‍ ടോറസില്‍ നിന്നും അല്‍പ്പം പുറത്തേക്ക്‌ തള്ളിനില്‍ക്കുന്ന, 2.2 സെ.മീ. നീളമുള്ള, തുരുമ്പുപോലത്തെ 3രോമങ്ങളോട്‌കൂടിയ, ഒറ്റവിത്തുള്ള ദീര്‍ഘ ഗോളാകാരത്തിലുള്ള അഭ്രകം (ഡ്രൂപ്പ്‌) ആണ്‌.

Ecology :

ഉയരം കുറഞ്ഞ സ്ഥലങ്ങളിലെ (200 മീറ്ററിനും 700 മീറ്ററിനും ഇടയില്‍) അര്‍ദ്ധ-നിത്യഹരിത വനങ്ങളിലും ആര്‍ദ്ര നിത്യഹരിത വനങ്ങളിലും മേലാപ്പ്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യം, തെക്കന്‍ സഹ്യാദ്രിമുതല്‍ മധ്യ സഹ്യാദ്രിവരെ സാധാരണയായി കാണുന്ന വടക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമാണ്‌.

Status :

അപൂര്‍വ്വം (നായര്‍, 1997)

Literatures :

J. As. Soc. Bengal 41: 306. 1872; Gamble, Fl. Madras 1: 268-269. 1997 (re. ed); Saldanha, Fl. Karnataka 2: 205. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 112. 2004.

Top of the Page