ഹോമോണോയിയ റിപാരിയ Lour. - യൂഫോര്‍ബിയേസി

Vernacular names : Malayalam: ആറ്റുവഞ്ചി, കടല്ലരി, നീര്‍വഞ്ചി, പുഴവഞ്ചി.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ഹൊളെനാഗെ, നിരഗണഗിലെ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍
Trunk & Bark : ഇളകിഅടര്‍ന്നു പോകുന്ന, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം മഞ്ഞനിറം.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയ വിധത്തിലാണ്‌; അടയാളങ്ങളവശേഷിപ്പിച്ചുകൊണ്ട്‌ നേരത്തേ ഇളകിപോകുന്ന അനുപര്‍ണ്ണങ്ങള്‍ ജോഡികളായുണ്ടാകുന്നു; ഇലഞെട്ടിന്‌ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 16.5 സെ.മീ നീളവും 2 സെ.മീ വീതിയും, രേഖീയ-കുന്താകൃതിയുമാണ്‌, പത്രാഗ്രം നിശിതമാണ്‌, പത്രാധാരം ആപ്പാകാരത്തിലും, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം കീഴ്‌ഭാഗം ഗ്രന്ഥി-ശല്‌ക്കങ്ങള്‍ നിറഞ്ഞതാണ്‌; മുഖ്യസിരമുകളില്‍ ഉയര്‍ന്നതാണ്‌; 15 മുതല്‍ 19 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ചുവപ്പുനിറത്തിലുളള ഏകലിംഗികളായ പൂക്കള്‍ കക്ഷീയ സൈ്‌പക്കുകളിലുണ്ടാകുന്നു, ഡയീഷ്യസാണ്‌.
Fruit and Seed : 3 വീതം അണ്‌ഡാകാര വിത്തുകളുളള കായ മൂന്ന്‌ 2 വാല്‍വുകളുളള അറയുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

നദിത്തട്ടില്‍ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖല മുതല്‍ പസിഫിക്‌ ദ്വീപുകളും തെക്കന്‍ ചൈന വരേയും കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും വളരുന്നു.

Literatures :

Loureiro, Fl. Cochinc. 637. 1790; Gamble, Fl. Madras 2: 1333. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 421. 2004; Saldanha, Fl. Karnataka 2: 147. 1996.

Top of the Page