ഹോപിയ ഗ്ലാബ്ര Wt. & Arn. - ഡിപ്‌റ്റെറോകാര്‍പേസി

Synonym : ഹോപിയ വൈറ്റിയാന വല്ലിച്ച്‌ എക്‌സ്‌ വൈറ്റ്‌ & ആര്‍നോള്‍ഡ്‌ വറൈറ്റി ഗ്ലാബ്ര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്‌ 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തവിട്ട്‌ നിറത്തിലുളള പുറംതൊലി.
Branches and Branchlets : ഇരുണ്ടനിറത്തിലുളള, ഉരുണ്ട, അരോമിലമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും ഏകാന്തരമായി സര്‍പ്പിളക്രമത്തിലുളളതുമാണ്‌; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞു പോകുന്നതാണ്‌; ഇലഞെട്ടിന്‌ ഏതാണ്ട്‌ 2 സെ.മീ നീളവും; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും അണ്‌ഡാകാര-കുന്താകൃതിയാണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ നിശിതാഗ്രം, പത്രാധാരം നിശിതമാണ്‌, അരോമിലം; മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; ഏതാണ്ട്‌ 8 ജോഡി, ചരിഞ്ഞതും, മുകളില്‍ പ്രകടമായിരിക്കുന്നതുമായ ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ തിരശ്ചീനമായി, വളരെ അടുത്ത പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : ഇലക്കൊത്തതോ അതിനേക്കാളോ നീളമുളള, പാനിക്കിള്‍ പൂങ്കുലകള്‍, മിക്കവാറും 1 മുതല്‍ 3 എണ്ണംവരെ ഒന്നിച്ച്‌, കക്ഷീയ കൂട്ടങ്ങളിലുണ്ടാകുന്നു; ഏതാണ്ട്‌ 0.6 സെ.മീ നീളമുളള, ക്രീം-മഞ്ഞ നിറത്തിലുളള പൂക്കള്‍.
Fruit and Seed : കായ ഏതാണ്ട്‌ 1.8 സെ.മീ നീളമുളള, അണ്‌ഡാകാരമോ ദീര്‍ഘഗോളാകാരമോ ആയ, അറ്റത്തൊരു മുനപ്പോടുകൂടിയ, മിനുസമാര്‍ന്ന നട്ട്‌ ആണ്‌; 2 വലുതും 3 ചെറുതും ഭാഗങ്ങളുളള ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന വിദളങ്ങളുണ്ട്‌; ഒറ്റവിത്തുമാത്രം.

Ecology :

1000 മീറ്റര്‍വരെ താഴ്‌ന്നതും, ഇടത്തരം ഉയരമുളളയിടങ്ങളിലെയും നിത്യഹരിതവനങ്ങളിലെ അപൂര്‍വ്വ കീഴ്‌ത്തട്ട്‌ മരമാണിത്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യദ്രിയിലും പാലക്കാടന്‍ മലകളിലെ അട്ടപ്പാടിയിലും മാത്രം കാണപ്പെടുന്നു.

Literatures :

Wight and Arnon, Prodr. 85. 1834; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 44. 2004; Saldanha, Fl. Karnataka 1: 192. 1996.

Top of the Page