ഹോപിയ യൂട്ടിലിസ്‌ (Bedd.) Bole - ഡിപ്‌റ്റെറോകാര്‍പേസി

Synonym : ബലനോകാര്‍പസ്‌ യൂട്ടിലിസ്‌ ബെഡോം

Vernacular names : Tamil: കാരന്‍കൊങ്ങ്‌Malayalam: കരകൊങ്ങ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, മരങ്ങള്‍.
Trunk & Bark : നെടുനീളത്തില്‍ വിണ്ടിളകുന്ന, കടുംതവിട്ട്‌ നിറത്തിലുളള പുറംതൊലി.
Branches and Branchlets : അരോമിലവും ഉരുണ്ടതുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളക്രമത്തിലാണ്‌; ഏതാണ്ട്‌ 1.2 സെ.മീ നീളമുളള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 12.5 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, കുന്താകൃതിയുമാണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടി സാവധാനം അവസാനിക്കുന്ന ദീര്‍ഘാഗ്രം, പത്രാധാരം നിശിതമാണ്‌, അവിഭജിതം; മുഖ്യസിര മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്നതാണ്‌; 10 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വളരെ അടുത്ത്‌ തിരശ്ചീന-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌; മഞ്ഞകലര്‍ന്ന വെളുത്ത നിറത്തിലുള പൂക്കള്‍.
Fruit and Seed : കായ, ഒറ്റവിത്തുമാത്രമുളള, കട്ടിയേറിയ വീര്‍ത്ത വിദളങ്ങളുടെ കുഴലിന്റെ കീഴറ്റത്താല്‍ ആവൃതമായ, അറ്റത്തൊരുമുനപ്പോടുകൂടിയ ഗോളാകാരത്തിലുളള നട്ട്‌ ആണ്‌.

Ecology :

300 മീറ്ററിനും 600 മീറ്ററിനുമിടയില്‍ ഉയരമുളളയിടങ്ങളിലെ, വരണ്ട നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളാണിവ.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. അഗസ്‌ത്യമലയുടെ കാറ്റേല്‍ക്കാത്ത സുരക്ഷിത ഭാഗങ്ങളില്‍ ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Kew Bull. 146. 1951; Gamble, Fl. Madras 1: 84. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 45. 2004.

Top of the Page