ഹംബോള്‍ട്ടിയ യൂനിജുഗ Bedd. വറൈറ്റി യുനിജുഗ - സിസാല്‍പിനിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Branches and Branchlets : അരോമിലവും ഉരുതുമായ ഉപശാഖകള്‍.
Leaves : ഏകാന്തരക്രമത്തില്‍, തിന്റെ രുഭാഗത്തുമാത്രയടുക്കിയ, ദ്വിപത്രക ബഹുപത്രം; 0.5 സെ.മി നീളമുള്ള ചെറിയ ബഹുപത്രാക്ഷം, മുകളില്‍ അപഅണ്ഡാകാരത്തിലുള്ള ഗ്രന്ഥിപോലെയുള്ള ഭാഗത്തോടുകൂടിയതാണ്‌; കുന്താകാരത്തിലുളഅള, പത്രസമാനമായ, ഉറച്ചുനില്‍ക്കുന്ന അനുപര്‍ണ്ണങ്ങള്‍ ജോഡികളായാണ്‌ നില്‍ക്കുന്നത്‌; പത്രകങ്ങള്‍ ഉപഅവൃന്തങ്ങളാണ്‌, പത്രഫലകത്തിന്‌ 7 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 2 സെ.മി മുതല്‍ 5 സെ.മി വരെ വീതിയും കുന്താകാരവുമാണ്‌. പത്രാഗ്രം ചെറുവാലോട്‌ കൂടിയതാണ്‌, ചരിഞ്ഞിരിക്കുന്ന പത്രാധാരം; മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ മൂത്ത തടിയില്‍, റസീം കൂട്ടങ്ങളായുാകുന്നു.
Fruit and Seed : കായ, ചരിഞ്ഞ അറ്റത്തോടുകൂടിയ, അപഅണ്ഡാകാരത്തിലുള്ള, പരന്ന, പോഡ്‌ കളാണ്‌. വിത്തുകള്‍ പരന്നതാണ്‌.

Ecology :

900 മീറ്ററിനും 1300 മീറ്ററിനും ഇടയില്‍, ഉയരമുള്ളയിടങ്ങളിലെ മുരടിച്ച നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലെ പടിഞ്ഞാറന്‍ അഗസ്‌ത്യമലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Beddome, Fl. Sylv. 1. 183. 1872; J. Bombay Nat. Hist. Soc., 81(3): 729 (1984 publ. 1985); Gamble, Fl. Madras 1: 411. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 155. 2004.

Top of the Page