ജുലോസ്റ്റൈലിസ്‌ പോളിയാണ്ട്ര Ravi & Anilkumar - മാല്‍വേസി

Vernacular names : Malayalam: വഴുക്കല്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍, കനത്തില്‍ നക്ഷത്രാകാര തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞ ഉരുണ്ട ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞുവീഴുന്നവയാണ്‌; കനത്തില്‍, നക്ഷത്രാകാര രോമിലമായ, ഉരുണ്ട ഇലഞെട്ടിന്‌ 1 സെ. മി. മുതല്‍ 8 സെ. മി. വരെ നീളം; പത്രഫലകത്തിന്‌ 4 സെ. മി. മുതല്‍ 21 സെ. മി. വരെ നീളവും 2 സെ. മി മുതല്‍ 18 സെ. മി. വരെ വീതിയും ഉപകോണാകാരമോ ഹസ്‌താകാരത്തില്‍ ആഴമില്ലാത്ത ത്രികര്‍ണ്ണിതമായ അഗ്രത്തോടുകൂടിയതോ ആയ പക്രഫലകത്തിന്റെ ആകൃതി, ഉപവൃത്താകാരം തൊട്ട്‌ അണ്ഡാകാരം വരെയുമാണ്‌, പത്രാധാരം വൃത്താകാരമോ ആപ്പാകാരമോ ആണ്‌, അരികുകള്‍ ദന്തുരമാണ്‌, ഇളതായിരിക്കുമ്പോള്‍ ചുവപ്പുനിറത്തിലും, ഇരുഭാഗത്തും അവിടവിടെയായി നക്ഷത്രാകാര രോമിലമാണ്‌; ആധാരത്തില്‍ ഹസ്‌താകാര ക്രമത്തില്‍ 5 ഞരമ്പുകളുള്ളതാണ്‌; മുഖ്യ സിര മുകളില്‍ ഉയര്‍ന്നതാണ്‌; ത്രിതീയ ഞരമ്പുകള്‍ വിദൂര തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുല ധാരാളം പൂക്കളുള്ള പാനിക്കിള്‍ ആണ്‌; 1.5 സെ. മി വരെ നീളമുള്ള പൂഞെട്ടോടുകൂടിയ പൂക്കള്‍ക്ക്‌ മഞ്ഞ നിറമാണ്‌; എപികാലിക്‌സ്‌ വീര്‍ത്തതാണ്‌
Fruit and Seed : വൃത്താകാരത്തിലുള്ള 4 വിത്തുകളുള്ള കായ, ചെറുകൊക്കുള്ള, കനത്തില്‍ നക്ഷത്രാകാര രോമങ്ങളും ലഘുരോമങ്ങളും പൊതിഞ്ഞ, 0.5 സെ. മി. നീളമുള്ള, പെട്ടിത്തുറക്കാത്ത ഷൈസോകാര്‍പ്പ്‌ ആണ്‌.

Ecology :

800 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഇടത്തര ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- അഗസ്‌ത്യമലകളിലും പെരിയാര്‍ മേഖലയിലും കാണപ്പെടുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി) എന്‍ 2000)

Literatures :

J. Bombay Nat. Hist. Soc. 87: 260. 1990; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 51. 2004.

Top of the Page