ലാജര്‍സ്‌ട്രോമിയ മൈക്രോകാര്‍പ Wt. - ലൈത്രേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരമുളള, ഇലപൊഴിക്കുന്ന വന്‍മരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകുന്ന, വെളുത്ത നിറത്തിലുളള മിനുസമായ പുറംതൊലി.
Branches and Branchlets : സൂക്ഷമമായി ലഘുരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖം തൊട്ട്‌ ഉപസമ്മുഖം വരെയും, ചിലപ്പോള്‍ മുകളിലുളള ഇലകള്‍ ഏകാന്തരമായും അടുക്കിയിരിക്കുന്നു; സൂക്ഷമമായി ലഘുരോമിലമായതും ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമുളള ഘടനയുളള ഇലഞെട്ടിന്‌ 0.5 സെ.മീ നീളം; പത്രഫലകത്തിന്‌ 11 സെ.മീ നീളവും 4.5 സെ. മീ വീതിയും, ദീര്‍ഘവൃത്താകൃതിയും, പത്രാഗ്രം നിശിതം തൊട്ട്‌ ദീര്‍ഘംവരെയാകാം. പത്രാധാരം നിശിതമാണ്‌, അരോമിലം, കീഴെ നീലരാശികലര്‍ന്ന വെളുപ്പ്‌ നിറമാണ്‌; മുഖ്യസിര ചെറുതായി ചാലുളളതാണ്‌; 8 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അടുത്ത തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : വെളുത്ത ദളങ്ങളുളള, പൂക്കള്‍ കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : കായ, 4 ഭാഗങ്ങളുളള, 1 സെ.മീ നീളമുളള, ദാരുസമാനമായ ദീര്‍ഘഗോളാകാര, കായ, കോഷ്‌ഠ വിദാരക കാപ്‌സ്യൂള്‍ ആണ്‌; ധാരാളമായുണ്ടാകുന്ന വിത്തുകള്‍, പരന്നതും അഗ്രത്തില്‍ അരിവാളാകൃതിയില്‍ വളഞ്ഞ കുത്തനെ നില്‍ക്കുന്ന ചിറകുളളതുമാണ്‌.

Ecology :

1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ഇലപൊഴിയും വനങ്ങളിലും അര്‍ദ്ധ-നിത്യഹരിത വനങ്ങളിലും സാധാരണയായും, നിത്യഹരിത വനങ്ങളുടെ അരികുകളിലും തുറസ്സുകളിലും അവിടവിടെയായും വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെമ്പാടുമുള്ള സ്ഥാനിക മരമാണിത്‌.

Literatures :

Wight, Ic. t. 109. 1839; Gamble, Fl. Madras 1: 513. 1997 (re. ed); Saldanha, Fl. Karnataka 2: 12. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 188. 2004.

Top of the Page