ലിറ്റ്‌സിയ ബോഡിലോണി Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 18 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തവിട്ട്‌ നിറത്തില്‍, മുനുസമായ പുറംതൊലി.
Branches and Branchlets : കനത്തില്‍ അടങ്ങിയ, തവിട്ട്‌ രോമിലമായ, ഏതാണ്ട്‌ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായടുക്കിയതാണ്‌; കനത്തില്‍ തവിട്ട്‌ രോമിലമായ, ഇലഞെട്ടിന്‌ 1 സെ.മീ തൊട്ട്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 23 സെ.മീ വരെ നീളവും 4 സെ.മീ തൊട്ട്‌ 11 സെ.മീ വരെ വീതിയും, അപഅണ്‌ഡാകാര - ആയതാകാരവുമാണ്‌, സാധാരണയായി പെട്ടന്നവസാനിക്കുന്ന ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിത-ആയകാരമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, മുഖ്യസിരയിലും ഞരമ്പുകളിലും തവിട്ട്‌ രോമിലമാണ്‌, സിരകള്‍ക്കിടയിലുളള ഭാഗം അരോമിലമാണ്‌; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; അറ്റത്തിനടത്തുവരെ ഏതാണ്ട്‌ സമാന്തരമായ, ദൃഢമായ 8 മുതല്‍ 16 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂര പെര്‍കറന്റ്‌ ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ കക്ഷീയമോ, മൂത്തശിഖിരങ്ങളില്‍ പാര്‍ശ്വസ്ഥമോ ആയ അവൃന്തമോ ഉപ അവൃന്തമോ ആയ ചെറുഛത്രമഞ്‌ജരികളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, അവൃന്ത പരിദളക്കപ്പിനകത്തിരിക്കുന്ന; 12 സെ.മീ വരെ നീളമുളള, ആയതാകാരത്തിലുളള ബെറിയാണ്‌.

Ecology :

300 മീറ്ററിനും 1800 മീറ്ററിനും മദ്ധ്യേ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട മരമായോ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സാഥാനികമരമാണിത്‌. തെക്കന്‍ സഹ്യാദ്രിയില്‍ വ്യാപകമായും വടക്കന്‍ മധ്യസഹ്യാദ്രിയില്‍ അപൂര്‍വ്വമായും വളരുന്നു.

Literatures :

Bull. Misc. Inform. Kew 1925: 131. 1925; Gamble, Fl. Madras 2: 1237. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 398. 2004; Saldanha, Fl. Karnataka 1: 66. 1996.

Top of the Page