English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
Habit : | 16 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
Trunk & Bark : | മിനുസമുളള ചാരനിറത്തിലുളള പുറംതൊലി. |
Branches and Branchlets : | നീലരാശികലര്‍ന്ന ചാര നിറത്തിലുളള നനുത്ത രോമിലമായ, ഉരുണ്ട ഉപശാഖകള്‍. |
Leaves : | ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയതാണ്; വലിയ അനുപര്‍ണ്ണങ്ങള്‍ നേരത്തേ കൊഴിഞ്ഞ് പോകുന്നതാണ്, ഇലഞെട്ടിന് 5 സെ.മീ മുതല്‍ 31 സെ.മീ വരെ നീളം; പത്രഫലകത്തിന് 13.5 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 10.5 സെ.മീ മുതല്‍ 18.5 സെ.മീ വരെ വീതിയും, പെല്‍ട്ടേറ്റുമാണ്, ആകൃതി വൃത്താകാരം-അണ്‌ഡാകാരം, ദീര്‍ഘപത്രാഗ്രം, പത്രാധാരം വൃത്താകാരത്തിലാണ്, ഉപചര്‍മ്മില പ്രകൃതം, കീഴെ കരുവാളിച്ച നിറത്തിലുളള, നനുത്ത രോമിലവും കൊഴുത്ത സ്രവമുളള മഞ്ഞ ഗ്രന്ഥികള്‍ നിറഞ്ഞതുമാണ്; മധ്യത്തില്‍ നിന്ന് പുറത്തേക്ക് പ്രസരിക്കുന്ന 8 ഓ 9 ഓ ഞരമ്പുകളുണ്ട്. |
Inflorescence / Flower : | പൂക്കള്‍ ഏകലിംഗികളാണ്, ഡയീഷ്യസും; പൂങ്കുലകള്‍ വളഞ്ഞുപുളഞ്ഞ തണ്ടുകളുളള പാനിക്കിളുകളാണ്, രേഖീയ സഹപത്രങ്ങള്‍ വലിയ, പരന്ന ഗ്രന്ഥിയുളള അംഗത്തോടു കൂടിയതാണ്; ആണ്‍പുക്കള്‍ ഓരോ സഹപത്രത്തിലും ഓരോ കൂട്ടമായി ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഏതാനും എണ്ണം ഓരോ സഹപത്രത്തിലുമുണ്ടാകുന്നു. |
Fruit and Seed : | ഒറ്റ വിത്തുമാത്രമുളള കായ ഗോളാകാര കാപ്‌സ്യൂള്‍ ആണ്. |