മല്ലോട്ടസ്‌ ഓറിയോ-പംക്‌റ്റാറ്റസ്‌. (Dalz.) Muell.-Arg. - യൂഫോര്‍ബിയേസി

Synonym : റോട്ട്‌ലെറ ഓറിയോ-പംക്‌റ്റാറ്റസ്‌ ഡാല്‍സെല്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ലഘുവായി നനുത്ത രോമിലം മുതല്‍ അരോമിലം വരെയായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുളള അസമ ജോഡികളായുണ്ടാകുന്നു; ചാലുളള ഇലഞെട്ടിന്‌ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9.5 സെ.മീ മുതല്‍ 19.5 സെ.മീ വരെ നീളവും 2.6 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ-കുന്താകാരവുമാണ്‌, പത്രാധാരം നീളമുളള ദീര്‍ഘവൃത്തംതൊട്ട്‌ വാലോട്‌കൂടിയതുമാണ്‌, പത്രാധാരം നിശിതം തൊട്ട്‌ ഉപകോണാകാരംവരെയാകാം, അരികുകള്‍ വീതിയേറിയ സിനുവേറ്റ-ദന്തിതമോ ആണ്‌, കീഴെ കൊഴുത്ത മഞ്ഞ സ്രവമുളള ഗ്രന്ഥികള്‍ നിറഞ്ഞതാണ്‌; 7 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലുളളതാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; പൂങ്കുലകള്‍ ഇലകളേക്കാള്‍ ചെറിയ റസീമുകളാണ്‌.
Fruit and Seed : ഓരോ അറയിലും ഓരോ വിത്തുവീതമുളള കായ, കോണാകാര മുളളുകളുളളതും 3 ഭാഗങ്ങളുളളതുമായ, 1.5 സെ.മീ കുറുകേയുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌മരങ്ങളായി അവിടവിടെയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

DC Prodr. 15 (2): 973. 1866; Gamble, Fl. Madras 2: 1323. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 423. 2004; Saldanha, Fl. Karnataka 2: 151. 1996.

Top of the Page