മല്ലോട്ടസ്‌ ഫിലിപ്പെന്‍സിസ്‌ (Lam.) Muell.-Arg. - യൂഫോര്‍ബിയേസി

Vernacular names : Tamil: കമല, കാനാപെട്ട, കപില, കപില, കപിലപൊടി, കപിലി, കൊനാസ്‌ പൂട്ടൂ, കൂങ്കുമം, കുരങ്ങുമഞ്ഞണാത്തി, മഞ്ഞണൈ, തവട്ടൈ.Malayalam: ചെങ്കോലി, സിന്ദൂരം, കമ്പിപാല, കപില, കപിലം, കുങ്കുമം, കുരമടക്ക, കുരമടക്കു, കുറുക്

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ചാലുളള തായ്‌ത്തടി; വിണ്ടുകീറിയ തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഊതകലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : ചാര നിറത്തിലുളള നനുത്ത രോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; രേഖീയ അടയാളങ്ങളുളള, നനുത്ത രോമിലവും, രണ്ടറ്റവും വീര്‍ത്തതുമായ ഉരുണ്ട ഇലഞെട്ടിന്‌ 1.5 സെ.മീ മുതല്‍ 7.6 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 22 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 11.5 സെ.മീ വരെ വീതിയും, ആകൃതി അണ്‌ഡാകാരംതൊട്ട്‌ അണ്‌ഡാകാര-കുന്താകൃതിവരെയാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌. പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, അരികുകള്‍ അവിഭജിതമോ ദന്തിതമോ ആവാം, കടലാസ്‌ പോലത്തെ പ്രകൃതം, മുകളില്‍ അരോമിലമാണ്‌, കീഴെ, കൊഴുത്ത ചുവന്ന രോമിലമാണ്‌; പത്രാധാരം 3 ഞരമ്പുകളുളളതാണ്‌; ഏതാണ്ട്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : ഉച്ഛസ്ഥ സ്‌പൈക്കുകളിലുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസാണ്‌.
Fruit and Seed : ഓരോ അറയിലും ഓരോ കറുത്ത വിത്തുകളുളള കായ, കനത്തില്‍ ചുവന്ന ഗ്രന്ഥികളുളള ഗോളാകാര കാപ്‌സ്യള്‍ ആണ്‌.

Ecology :

1500 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ-നിത്യഹരിത വനങ്ങളില്‍ വരെ കീഴ്‌ത്തട്ട്‌ മരങ്ങളായി സാധാരണയായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയിലും ആസ്‌ത്രേലിയയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും വളരുന്നു.

Literatures :

Linnaea 34: 196. 1865; Gamble, Fl. Madras 2: 1322. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 423. 2004; Saldanha, Fl. Karnataka 2: 152. 1996.

Top of the Page