മല്ലോട്ടസ്‌ റെസിനസ്‌ (Blanco) Merr. - യൂഫോര്‍ബിയേസി

Synonym : മല്ലോട്ടസ്‌ ഇന്റര്‍മീഡിയസ്‌ (ബയില്‍) ബാലകൃഷ്‌ണന്‍; മല്ലോട്ടസ്‌ മ്യൂരികാറ്റസ്‌ (വൈറ്റ്‌) ത്വയിറ്റസ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ശ്വസന രന്ധ്രങ്ങളുളള, അരോമിലമായ, ഏതാണ്ട്‌ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തില്‍, അസമ ജോഡികളായുണ്ടാകുന്നു; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നവയാണ്‌; ചാലുളളതും രണ്ടറ്റവും വീര്‍ത്തതുമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും 2.7 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘചതുര - ദീര്‍ഘവൃത്താകാരംതൊട്ട്‌ അപകുന്താകാരം വരെ പലവിധത്തിലാവാം, രണ്ടറ്റവും നേര്‍ത്തിരിക്കുന്നു, പത്രാഗ്രം നിശിതംതൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം ആപ്പാകാരത്തിലാണ്‌, അരികുകള്‍ അവിഭജിതം തൊട്ട്‌ സിനുവേറ്റ്‌ ദന്തിതമാണ്‌, കീഴെ കൊഴുത്ത മഞ്ഞസ്രവമുളള ഗന്ഥികള്‍ നിറഞ്ഞതാണ്‌; മുഖ്യസിര മുകളില്‍ അല്‍പം ഉയര്‍ന്നതാണ്‌; ഏതാണ്ട്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; തൃതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : കക്ഷ്യസ്‌പൈക്കുകളിലുണ്ടാകുന്ന - പൂക്കള്‍ ഏകലിംഗികളാണ്‌.
Fruit and Seed : ഓരോഅറയിലും ഓരോ വിത്തുവീതമുളള കായ, ദൂരെദൂരെയായി മഞ്ഞഗ്രന്ഥികളും ചെറുമുളളുകളുമുളള, 3 അറകളുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1300 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Sp. Blancoan. 222: 1918. Bull. Bot. Surv. Ind. 10. 245. 1968; Gamble, Fl. Madras 2: 1323. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 423. 2004; Saldanha, Fl. Karnataka 2: 152. 1996.

Top of the Page