മല്ലോട്ടസ്‌ സ്റ്റെനാന്തസ്‌ Muell.-Arg. - യൂഫോര്‍ബിയേസി

Vernacular names : Tamil: കരുവാളിച്ചി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : നനുത്ത രോമിലവും, പരന്നതുമായ ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള, അസമ ജോഡികളായുണ്ടാകുന്നു; എളുപ്പം ഇളകി വീഴുന്ന നനുത്ത രോമിലമായ, ആയതാകാരത്തിലുള്ള ചെറിയ അനുപര്‍ണ്ണങ്ങള്‍; രണ്ടറ്റവും വീര്‍ത്ത, നനുത്ത രോമിലമായ ഉരുണ്ട ഇലഞെട്ടിന്‌ 0.2 സെ.മീ. മുതല്‍ 1.8 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 5.5. സെ.മീ മുതല്‍ 14 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്തീയ-ദീര്‍ഘചതുര മുതല്‍ അപകന്താകാരം വരെയാകാം, പത്രാഗ്രം വാലുള്ളതാണ്‌, പത്രാധാരം നിശിതമോ ചിലപ്പോള്‍ വൃത്താകാരം തൊട്ട്‌ നടുവിലൊരു വെട്ടോടുകൂടിയ വൃത്താകാരം വരെയാകാം, അരികുകള്‍ ക്രമരഹിതമായി സിനുവേറ്റ്‌-ദന്തിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, കീഴെ കൊഴുത്ത മഞ്ഞ സ്രവമുള്ള ഗ്രന്ഥികള്‍ നിറഞ്ഞതാണ്‌, ആരോമിലവും; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 5 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; തൃതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂക്കള്‍ കക്ഷീയമോ ഉച്‌ഛസ്ഥമോ ആയ നനുത്ത രോമിലവും നേര്‍ത്തതുമായ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : 3 വിത്തുകള്‍ വീതമുള്ള കായ, ദൃഢമായ ധാരാളം ചെറിയ മുള്ളുകള്‍ നിറഞ്ഞ മഞ്ഞ കുത്തുകളുള്ള, 3 ഭാഗങ്ങളുള്ള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

350 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി, തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും വളരുന്നു.

Literatures :

Linnaea 34: 191. 1865; Gamble, Fl. Madras 2: 1322. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 424. 2004; Saldanha, Fl. Karnataka 2: 152. 1996.

Top of the Page