മാമിയ സുരിഗ (Buch.-Ham. ex Roxb.) Kosterm. - ക്ലൂസിയേസി

Synonym : കാലോഫിലും സുരിഗ ബുകാനന്‍-ഹോമില്‍ട്ടണ്‍ എക്‌സ്‌ റോക്‌സ്‌ബര്‍ഗ്‌ & ഒക്രോകാര്‍പസ്‌ ലോഞ്ചിഫോജിയസ്‌ (വൈറ്റ്‌) ആന്‍ഡേര്‍സണ്‍.

Vernacular names : Malayalam: സെരയ, ശുരന്‍ - പുന്ന.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ക്രമമായ ശല്‌ക്കങ്ങളോടുകൂടിയ, തവിട്ടുനിറത്തിലുള്ള പുറതൊലി; വെട്ടുപാടിന്‌ ചുവപ്പ്‌ നിറം.
Branches and Branchlets : അരോമിലവും ഉരുതുമായ ഉപശാഖകള്‍; കക്ഷ്യമുകുളം സാധാരണയായി, 4 മുതല്‍ 6 വരെ ഇബ്രിക്കേറ്റ്‌ ക്രമത്തിലുള്ള അണ്‌ഡാകാര ശല്‌ക്കങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരുക്കുന്നു
Exudates : മഞ്ഞ കലര്‍ന്ന ക്രീം നിറത്തിലുള്ള സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.5 സെ.മി മുതല്‍ 1 സെ.മി വരെ നീളം, ചാലോടുകൂടിയതും, അരോമിലവുമാണ്‌; പത്രഫലകത്തിന്‌ 10 സെ.മി മുതല്‍ 23 സെ.മി വരെ നീളവും 4 സെ.മി മുതല്‍ 7.5 സെ.മി വരെ വീതിയും, ആയതാകാരമോ, വീതികുറഞ്ഞ-ആയതാകാരം തൊട്ട്‌ വീതി കുറഞ്ഞ അപഅണ്‌ഡാകാരമോ ആകാം, പത്രാഗ്രം ഉപകോണാകാരമോ മുനപ്പില്ലാത്ത ചെറുവാലോടുകൂടിയതോ ആകാം, പത്രാധാരം ഉപകോണാകാരമണ്‌, കട്ടിയേറിയ ചര്‍മ്മിലപ്രകൃതം; മുഖസിര അഗ്രത്തില്‍ അവ്യക്തമാണ്‌; മുഖ്യസിരക്ക്‌ ലംബമായി നില്‍ക്കുന്ന, സമാന്തരമായ ധാരാളം ദ്വിതീയ ഞരമ്പുകള്‍ സൂക്ഷ്‌മമായ ജാലികതിര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍, ജാലികകളുടെ മദ്ധ്യത്തിലായി നന്നേ ചെറിയ, സുതാര്യമായ ഗ്രന്ഥികളു്‌, കട്ടിയേറിയ ക്യൂട്ടിക്കിള്‍ ഉള്ളതുകൊ്‌ ഇവ ചിലപ്പോള്‍ അവ്യക്തമായിരിക്കും.
Inflorescence / Flower : നീളമേറിയ പൂന്തുകളോടുകൂടിയ ബഹുലിംഗികളായ വെളുത്ത പൂക്കള്‍, മൂത്ത തടികളില്‍ കൂട്ടമായുാകുന്നു.
Fruit and Seed : കായ അറ്റത്തൊരു കൊക്കോടുകൂടിയ, ദീര്‍ഘഗോളാകാര ബെറിയാണ്‌; ഒറ്റ വിത്തുമാത്രം.

Ecology :

700 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ തുറന്ന, നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - വടക്കന്‍ മലബാര്‍ തീരം തൊട്ട്‌ തെക്കന്‍ കൊങ്കണ്‍ തീരം വരെയും മദ്ധ്യസഹ്യാദ്രിയുടെ വടക്കന്‍ ഭാഗങ്ങളിലും കാണപ്പെടുന്നു.

Literatures :

Comm. For. Res. Inst. Indones. Bogor 72: 33. 1961; Gamble, Fl. Madras 1: 75. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004; Saldanha, Fl. Karnataka 1: 209. 1996; Cook, Fl. Bombay 1: 79. 1902.

Top of the Page