മാഞ്ചിഫെറ ഇന്‍ഡിക്ക L. - അനാകാര്‍ഡിയേസി

Vernacular names : Malayalam: മാവ്‌, മൂച്ചി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്ററോളം ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തായ്‌ത്തടി കീഴ്‌ഭാഗത്തിനടുത്ത്‌ ചാലുകളോടുകൂടിയതാണ്‌; പുറംതൊലി ശല്‍ക്കങ്ങളോട്‌കൂടിയതാണ്‌.
Branches and Branchlets : ഉരുണ്ട ശാഖകളും ഉപശാഖകളും.
Exudates : ജലമയവും പൊള്ളിക്കുന്നതുമായ സ്രവം.
Leaves : ഇലകള്‍ ലഘുവും, സര്‍പ്പിളാകാരത്തില്‍, കമ്പുകളുടെ അറ്റത്തായി ഏകാന്തരക്രമത്തില്‍ കൂട്ടമായടുക്കിയിരിക്കുന്നുതാണ്‌; 1.2 മുതല്‍ 6.2 സെ.മീ. നീളം വരുന്ന ഇലഞെട്ടിന്റെ കീഴറ്റം വീര്‍ത്തിരിക്കുന്നതാണ്‌, കുറുകേയുള്ള ഛേദത്തില്‍ മേല്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുണ്ടിരിക്കുന്നതുമായ രൂപമാണ്‌; പത്രഫലകം 8 മുതല്‍ 25 സെ.മീ. വരെ നീളമുള്ളതും 1.7 സെ.മീ. മുതല്‍ 6 സെ.മീ. വരെ വീതിയുമുണ്ട്‌. വീതികുറഞ്ഞ, ആയതഗ ദീര്‍ഘവൃത്തീയമോ കുന്താകാരമോ ആണിതിന്‌, പതിഞ്ഞ ദീര്‍ഘാഗ്രത്തോടെയും, പത്രാധാരം നിശിതമോ, സാവധാനം നേര്‍ത്ത ്‌ അവസാനിക്കുന്നതുമാണ്‌, അരികുകള്‍ ചെറുതായി തരംഗിതമാണ്‌, ഉപചര്‍മ്മില പ്രകൃതത്തോ്‌ കൂടിയതും അരോമിലവുമാണ്‌; ധാരാളം ദ്വിതീയ ഞരമ്പുകള്‍, ഇവ നേരേയോ സാവധാനം വളഞ്ഞിരിക്കുന്നതോ ആയ 28 മുതല്‍ 30 വരെ ജോഡികളുണ്ടാകും; ത്രിതീയ ഞരമ്പുകള്‍ ജാലികാവിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥ പാനിക്കിളുകളാണ്‌; പൂക്കള്‍ ബഹുലിംഗികളും പച്ച കലര്‍ന്ന വെളുപ്പുമാണ്‌.
Fruit and Seed : അഭ്രകം (ഡ്രുപ്പ്‌) മാംസളമാണ്‌; പരന്ന ഒറ്റ വിത്തോടു കൂടിയതാണിത്‌.

Ecology :

നിത്യഹരിതവനങ്ങളിലേയും അര്‍ദ്ധ നിത്യഹരിത വനങ്ങളിലെയും മേലാപ്പ്‌ മരങ്ങള്‍.

Distribution :

ഇന്‍ഡോ-മലേഷ്യന്‍ മേഖലയിലെ വന്യസ്‌പീഷിസായ ഇതിന്റെ അനേകം ഇനങ്ങള്‍ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെമ്പാടും സാധാരണയായി കൃഷി ചെയ്യുന്നു.

Literatures :

Sp. Pl. 1: 200. 1753; Gamble, Fl. Madras 1: 268-269. 1997 (re. ed); Saldanha, Fl. Karnataka 2: 205. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 112. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 126. 1990; Cook, Fl. Bombay 1: 281. 1902.

Top of the Page