മിയോഗൈന്‍ പാനോസ (Dalz.) Sinclair - അനോനേസി

Synonym : യുനോന പാനോസ ഡാല്‍സെല്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരം വരുന്ന വലിയ കുറ്റിച്ചെടിയോ ചെറുമരങ്ങളോ.
Trunk & Bark : ശ്വസന രന്ധ്രങ്ങളുള്ള, ചാര നിറത്തിലുള്ള പുറം തൊലി, വെട്ട്‌ പാടിന്‌ ക്രീം നിറം.
Branches and Branchlets : ഉപശാഖകള്‍ വെളുത്ത നിറത്തില്‍, നീളത്തില്‍ പതിഞ്ഞ ജാലികാവിന്യാസത്തോട്‌ കൂടിയത്‌, രോമിലം.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രം അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 0.3 മുതല്‍ 0.8 സെ.മി, നീളം, ഇളയതായിരിക്കുമ്പോള്‍ രോമിലവും, മൂക്കുമ്പോള്‍ ഉപഅരോമിലവുമാണ്‌; പത്രഫലകത്തിന്‌ 4.6 മുതല്‍ 12. സെ.മി നീളവും 1.5 മുതല്‍ 3.6 സെ.മി വരെ വീതിയും, കുന്താകാരം മുതല്‍ വീതികുറഞ്ഞ അണ്ഡാകാരമോ ആണ്‌, പത്രാഗ്രം നീണ്ട വാലോടുകൂടിയതാണ്‌ (വാലിന്‌ 2 സെ.മി വരെ നീളം), പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, മുകള്‍ഭാഗം അരോമിലമാണ്‌, കീഴ്‌ഭാഗത്ത്‌ ഗ്രന്ഥികള്‍ അസ്‌പഷ്‌ടമായ കുത്തുകളായി കാണപ്പെടുന്നു, ഞരമ്പുകള്‍ രോമിലവുമാണ്‌; ദ്വിതീയ ഞരമ്പുകള്‍ 5 മുതല്‍ 9 വരെ ജോഡികള്‍; തൃതീയ ഞരമ്പുകള്‍ തന്തുരൂപത്തിലുള്ളതും, സമാന്തരമായോ ഉപസമാന്തരമായോ അടുത്തു നില്‍ക്കുന്നതുമാണ്‌.
Inflorescence / Flower : പൂക്കള്‍ കക്ഷങ്ങളിലോ അഗ്രങ്ങളിലോ ഒറ്റക്കുാകുന്നു, അവൃന്തമാണ്‌, മഞ്ഞ കലര്‍ന്ന പച്ചനിറമോ മുഷിഞ്ഞ വെള്ള നിറമോ ആണ്‌, നിറയെ രോമാവൃതവുമാണ്‌.
Fruit and Seed : 1 മുതല്‍ 3 വരെ വിത്തോടുകൂടിയ, ദീര്‍ഘഗോളാകാരത്തിലുള്ള സരസഫലം, അവൃന്തവും വെല്‍വെറ്റ്‌ പോലുള്ള രോമങ്ങള്‍ നിറഞ്ഞതുമാണ്‌.

Ecology :

400 മീറ്ററിനും 1370 മീറ്ററിനും മദ്ധ്യേ താഴ്‌ന്നതും ഇടത്തരം ഉയരത്തിലുമുള്ള നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ (4-ാം തട്ട്‌) മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും സാധാരണമാണ്‌, മഹാരാഷ്‌ട്രയിലെ സഹ്യാദ്രിയില്‍ അപൂര്‍വ്വമാണ്‌.

Literatures :

Sinclair, Sarawak Mus. J. 5: 604. 1951; Gamble, Fl. Madras 1: 14. 1997 (re. ed); Cook, Fl. Bombay 1: 11. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 17. 2004; Saldanha, Fl. Karnataka 1: 44. 1996.

Top of the Page