മൈക്രോട്രോപിസ്‌ റാമിഫ്‌ലോറ Wt. - സെലാസ്‌ട്രേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറുമരങ്ങള്‍.
Branches and Branchlets : ഉരുതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ ഏതാ്‌ 0.3 സെ.മി തൊട്ട്‌ .4 സെ. മി വരെ പത്രഫലകത്തിന്‌ 6.5 സെ.മി മുതല്‍ 8.5 സെ.മി വരെ നീളവും 3.5 സെ.മി മുതല്‍ 4.7 സെ.മി വരെ വീതിയും, വീതിയേറിയ ദീര്‍ഘവൃത്താകാരമോ അപണ്ഡാകാരമോ ആണ്‌, വൃത്താകാരത്തിലുള്ള പത്രാഗ്രം, ചിലപ്പോള്‍ വെട്ടിമുറിച്ചതുപോലെ, വൃത്താകാരമോ ആപ്പാകാരമോ ആയ പത്രാധാരം, അകത്തോട്ട്‌ വളഞ്ഞ അരികുകള്‍, ചര്‍മ്മില പ്രകൃതം, വിളറിയ കീഴ്‌ഭാഗം; മുകളില്‍ ഏറെ വ്യക്തമല്ലാത്ത, 6 മുതല്‍ 8 വരെ ജോഡി ദ്വതീയ ഞരമ്പുകള്‍; അഡ്‌മിഡിയലി റാമിഫൈഡ്‌ രീതിയിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷങ്ങളിലോ മൂത്ത ശിഖരങ്ങളിലോ, അവൃന്ത, കൂട്ടങ്ങളായുാകുന്ന പൂക്കള്‍.
Fruit and Seed : കായ, ഉറച്ചു നില്‍ക്കുന്ന ജനിദണ്ഡോടുകൂടിയ ദീര്‍ഘഗോളാകാര കാപ്‌സ്യൂള്‍ ആണ്‌; ഒറ്റവിത്തുമാത്രം.

Ecology :

1800 മീറ്ററിനും 2400 മീറ്ററിനും ഇടയിലെ ഉയരം കൂടിയ പ്രദേശങ്ങളിലെ, നിത്യഹരിതവനങ്ങളില്‍ സാധാരണയായി മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ നീലഗിരി, ആനമല, പളനി മലകള്‍ എന്നിവിടങ്ങളില്‍ സാധാരണമാണ്‌.

Literatures :

Wight, Ic. t. 977. 1845; Gamble, Fl. Madras 1: 207. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 97. 2004.

Top of the Page