നോതോപീജിയ റസിമോസ (Dalz.) Ramam. - അനക്കാര്‍ഡിയേസി

Synonym : ഗ്ലൈസികാര്‍പസ്‌ റസിമോസസ്‌ ഡാല്‍സെല്‍, നോതോപീജിയ ഡാല്‍സെല്ലി ഗാംബിള്‍ വറ്റൈറ്റി ആംഗുസ്റ്റിഫോളിയ ഗാംബിള്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : നന്നായി വിണ്ടുകീറിയ പുറംതൊലി, വെട്ട്‌ പാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ദൃഢവും അരോമിലവും.
Exudates : അല്‍പ്പ മാത്രമുണ്ടാകുന്ന കറുത്ത സ്രവം.
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുളമായി, ഏകാന്തരക്രമത്തില്‍ അടുക്കിയിരിക്കുന്നു; 1 മുതല്‍ 2.7 സെ.മീ. വരെ നീളമുള്ള ദൃഢവും അരോമിലവും സാധാരണയായി ചരിഞ്ഞിരിക്കുന്നതുമായ ഇലഞെട്ട്‌; പത്രഫലകത്തിന്‌ 8 മുതല്‍ 23 സെ.മീ. വരെ നീളവും 3.5 മുതല്‍ 6.2 സെ.മീ വരെ വീതിയും, ആയതാകാരമോ അപകുന്താകാരമോ, ദിര്‍ഘാഗ്രവും, നിശിത പത്രാധാരവും ആണ്‌, അരികുകള്‍ ചെറുതായി തരംഗിതമാണ്‌, അരോമിലവും ചര്‍മ്മില പ്രകൃതത്തോട്‌ കൂടിയതുമാണ; നീലരാകിയുള്ള കീഴ്‌ഭാഗം; മുഖ്യസിര മുകളില്‍ അല്‌പം ഉയര്‍ന്നിരിക്കുന്നു; ഏതാണ്ട്‌ സമാന്തരമായ, 9 മുതല്‍ 25 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍ കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുല, തുരുമ്പന്‍ രോമിലമായ, 2 മുതല്‍ 4 സെ.മീ. വരെ നീളമുള്ള, കക്ഷീയ റസീമുകള്‍; പൂക്കള്‍ ബഹുലിംഗികളാണ്‌.
Fruit and Seed : കായ, ഒറ്റ വിത്തുള്ള, 1 സെ.മീ. നീളവും 1.5 സെ.മീ. വിതിയും അറ്റത്തൊരു മുനപ്പുമുള്ള ചുവന്ന അഭ്രകം.

Ecology :

താഴ്‌ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങള്‍ മുതല്‍ അര്‍ദ്ധ-നിത്യഹരിത വനങ്ങളിലും ദ്വിതീയ ആര്‍ദ്ര ഇലപൊഴിയും വനങ്ങളിലും കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും മാത്രം.

Literatures :

J. As. Soc. Bombay 3: 69. 1849; Gamble, Fl. Madras 1: 265. 1997 (re. ed); Saldanha, Fl. Karnataka 2: 207. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 113. 2004.

Top of the Page