ഓറോക്‌സൈലം ഇന്‍ഡികം (L.) Benth. ex Kurz - ബിഗ്‌നോണിയേസി

Synonym : ബിഗ്‌നോണിയ ഇന്‍ഡിക്ക ലിന്നേയസ്‌

Vernacular names : Malayalam: പലകപ്പയ്യാനി, പയ്യഴാന്ത, വാല്‍പാതിരി, അരാലു.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : പുറംതൊലിക്ക്‌ തവിട്ട്‌ കലര്‍ന്ന ചാരനിറം, മൃദുവായതും മിക്കവാറും ധാരാളം കോര്‍ക്ക്‌ നിറഞ്ഞ ശ്വസനരന്ധ്രങ്ങള്‍ നിറഞ്ഞതും.
Leaves : ബഹുപത്രങ്ങള്‍, 2ഓ 3ഓ സമ്മുഖപിച്ഛകങ്ങളോട്‌ കൂടിയത്‌, പിച്ഛകങ്ങള്‍ വളരെ വലുതാണ്‌, 90 സെ. മീ മുതല്‍ 150 സെ. മീ വരെ നീളം, ഏതാണ്ട്‌ ത്രികോണാകാരം; മുഖ്യ പത്രാക്ഷം ദൃഢവും നീണ്ടുരുണ്ടതുമാണ്‌; ദ്വിതീയ പത്രാക്ഷവും ത്രിതീയ പത്രാക്ഷവും വരയടയാണങ്ങളുള്ളതാണ്‌്‌; പത്രാക്ഷത്തിന്‌ 5.5 സെ. മീ നീളം, വരയടയാളങ്ങളുള്ളതാണ്‌; പത്രകങ്ങള്‍ 2 മുതല്‍ 4 വരെ ജോഡികള്‍, അറ്റത്ത്‌ ഒറ്റയെണ്ണം മാത്രം, സമ്മുഖം, പത്രകഫലകത്തിന്‌ 7 സെ. മീ മുതല്‍ 17 സെ. മീ വരെ നീളവും 3.5 സെ. മീ മുതല്‍ 10 സെ. മീ വരെ വീതിയും, അണ്‌ഡാകാരമോ ആയതാകാരമോ, പത്രാഗ്രം നീണ്ടവാലോട്‌ കൂടിയതാണ്‌, പത്രാധാരം വൃത്താകാരമോ അസമമോ ആണ്‌, അരികുകള്‍ അവിഭജിതം, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; ഒന്നോരണ്ടോ ജോഡി ദ്വിതീയ ഞരമ്പുകള്‍ പത്രാധാരത്തില്‍ നിന്നും പുറപ്പെടുന്നു; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : അകത്ത്‌ പിങ്ക്‌രാശികലര്‍ന്ന മഞ്ഞനിറത്തോട്‌ കൂടിയ, വലിയ, ചുവപ്പ്‌ - ഊതനിറമുളള പൂക്കള്‍ ഉച്ഛസ്ഥ റസീം പൂങ്കുലകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കായ 30 സെ.മീ മുതല്‍ 90 സെ.മീ വരെ നീളമുളളതും, പരന്നതും ഊത-തവിട്ട്‌ നിറത്തോട്‌ കൂടിയതുമാണ്‌; വീതിയേറിയ സുതാര്യമായ കടലാസ്‌പോലുളള ചിറകുകളോട്‌ കൂടിയ ധാരാളം, പരന്നവിത്തുകള്‍.

Ecology :

800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടേയും ആര്‍ദ്രഇലപൊഴിയും വനങ്ങളുടേയും അരികുകളില്‍ വളരുന്നു.

Distribution :

ഇന്തോചൈന മേഖലയിലും ഇന്തോമലേഷ്യ മേഖലയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി മുതല്‍ മധ്യസഹ്യാദ്രിവരെയും തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും പശ്ചിമതീര മേഖലയിലും കാണപ്പെടുന്നു.

Literatures :

For. Fl. Burma 2: 237. 1877; Gamble, Fl. Madras 2: 994. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 334. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 321. 1990. Cook, Fl. Bombay 2. 327. 1902.

Top of the Page