പജനേലിയ ലോഞ്ചിഫോളിയ (Willd.) K.Schum - ബിഗ്‌നോണിയേസി

Synonym : ബിഗ്‌നോണിയ ലോഞ്ചിഫോളിയ വില്‍ഡനോവ്‌; പജനേലിയ റീഡി വൈറ്റ്‌.

Vernacular names : Malayalam: ആഴാന്ത, പജനെലി, പയ്യാനി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇലപൊഴിയും മരങ്ങള്‍.
Trunk & Bark : രേഖീയമായ ശ്വസനരന്ധ്രങ്ങളോടുകൂടിയ, ശല്‌ക്കങ്ങളുളള പുറംതൊലി; വെട്ട്‌പാടിന്‌ വെളളകലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവും, കോര്‍ക്ക്‌പോലുളളതും, ശ്വസനരന്ധ്രങ്ങള്‍ നിറഞ്ഞതും.
Leaves : അസമപിച്ഛക, ബഹുപത്രങ്ങള്‍, 120 സെ. മീ വരെ നീളം; ബഹുപത്ര അക്ഷത്തിന്‌ കോണാകാരം, അരോമിലം; പത്രകങ്ങള്‍ സമുഖം, 9 മുതല്‍ 14 വരെ ജോഡികള്‍, അറ്റത്ത്‌ ഒന്നുമാത്രം; പത്രകവൃന്തത്തിന്‌ 0.6 സെ. മീ നീളം; പത്രകഫലകത്തിന്‌ 8 മുതല്‍ 24 സെ. മീ വരെ നീളവും 3 മുതല്‍ 10 സെ. മീ വരെ വീതിയും, അണ്‌ഡാകാരം, അഗ്രം വാലോട്‌കൂടിയതാണ്‌, പത്രാധാരം അസമമാണ്‌, അവിഭജിതം, കടലാസ്‌പോലത്തെ പ്രകൃതം, മുകളില്‍ തിളങ്ങുന്നതാണ്‌, അരോമിലം; മുഖ്യസിര മുകളില്‍ പരന്നോ ചെറുതായി ചാലോട്‌ കൂടിയതോ ആണ്‌; പത്രകഫലകത്തിലെ ഒരു ഭാഗത്തെ ദ്വിതീയ ഞരമ്പുകള്‍ മറ്റേതിനേക്കാള്‍ കൂടുതല്‍ നിശിത കോണിലാണ്‌; വീതിയേറിയ ജാലിക തീര്‍ക്കുന്ന തൃതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുല പാനിക്കിള്‍ ആണ്‌; പുറത്ത്‌ ഊതനിറവും അറ്റത്ത്‌ മഞ്ഞനിറവുമുളള പൂക്കള്‍, ദളങ്ങളുടെ അരികുകള്‍ കമ്പിളിരോമങ്ങള്‍പോലുളള രോമങ്ങളാല്‍ കനത്ത രോമാവൃതമാണ്‌.
Fruit and Seed : കായക്ക്‌ 30 മുതല്‍ 50 സെ.മീ വരെ നീളവും 6 മുതല്‍ 8 സെ. മീ വരെ വീതിയും, തവിട്ട്‌ നിറം, 2 ചിറകുകളോട്‌ കൂടിയതാണ്‌; വിത്തുകള്‍ ധാരാളം, പരന്നതും, സ്‌തരീയ ചിറകുകളോട്‌ കൂടിയതുമാണ്‌.

Ecology :

1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങളിലെ ഉന്നതശീര്‍ഷ മരമാണിത്‌.

Distribution :

ഇന്ത്യയിലും മ്യാന്‍മറിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Engler & Prantl, Planzenf. 4(3b): 244. 1895; Gamble, Fl. Madras 2: 1000.1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 334. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 321. 1990. Cook, Fl. Bombay 2. 333. 1902.

Top of the Page