ഫീബ്‌ പാനിക്കുലേറ്റ Nees - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുളളതും, കനത്തില്‍ ചാര നിറത്തിലുളള രോമിലമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, ഇളതായിരിക്കുമ്പോള്‍ ചാര നിറത്തിലുളള രോമിലമായ, ഇലഞെട്ടിന്‌ 1 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9 സെ.മീ മുതല്‍ 21 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 9 സെ.മീ വരെ വീതിയും, സാധാരണയായി, അപകുന്താകൃതിയുമാണ്‌, പത്രാഗ്രം പെട്ടന്നവസാനിക്കുന്ന നീളമേറിയ ദീര്‍ഘാഗ്രമാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, കീഴെ, ഇളതായിരിക്കുമ്പോഴെങ്കിലും, ചാര നിറത്തിലുളള രോമിലമാണ്‌; മുഖ്യസിര ചെറുതായി മുകളില്‍ ഉയര്‍ന്നതാണ്‌; ഏതാണ്ട്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വിദൂര പെര്‍കറന്‍റ്‌ വിധത്തിലാണ്‌.
Inflorescence / Flower : ചാര നിറത്തിലുളള രോമിലമായ പൂങ്കുലകള്‍, നേര്‍ത്ത കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : ഒറ്റ വിത്തുളള കായ, 1 സെ.മീ കുറുകേയുളള, അണ്‌ഡാകാര ബെറിയാണ്‌.

Ecology :

1200 മീറ്ററിനും 1500 മീറ്ററിനും, ഇടയില്‍ ഇടത്തരം ഉയരമുളളതും ഉയര്‍ന്ന ഉയരമുളളതുമായി ഇടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യയിലും മ്യാന്‍മറിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - പളനി മലകളില്‍.

Literatures :

DC, Prodr. 15: 38. 1864; Gamble, Fl. Madras 2: 1228. 1993 (re. ed).

Top of the Page