പിനംഗ ഡിക്‌സോണി (Roxb.) Bl. - അരികേസി

Vernacular names : Malayalam: കാനകമുങ്ങ്‌, കാനകമുക, കാട്ട്‌കവുങ്ങ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്ററോളം ഉയരത്തില്‍ വളരുന്ന, വാര്‍ഷിക ഇലയടയാളങ്ങളോട്‌ കൂടിയ, നേര്‍ത്ത, മൊണീഷ്യസ്‌ പനകള്‍.
Leaves : പിച്ഛക ബഹുപത്രങ്ങള്‍, 1.5 മീറ്റര്‍ വരെ നീളം; പത്രച്ഛദത്തിന്‌ 30 സെ.മീ വരെ നീളം; പത്രങ്ങള്‍ക്ക്‌ 50 സെ.മീ വരെ നീളവും 3 സെ.മീ വരെ വീതിയും, രേഖീയ-കുന്താകാരം, സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു, അഗ്രം (വെട്ടിമുറിച്ചതുപോലെ), അരോമിലം.
Inflorescence / Flower : പൂങ്കുലകള്‍ക്ക്‌ 35 സെ.മീ വരെ നീളം.
Fruit and Seed : ദീര്‍ഘവൃത്താകാരത്തിലുളള ഫലം ഡ്രൂപ്പ്‌ ആണ്‌; വിത്ത്‌ അണ്‌ഡാകാരമോ ദീര്‍ഘവൃത്താകാരമോ ആണ്‌, റൂമിനേറ്റ്‌ ആണ്‌.

Ecology :

നിത്യഹരിത വനങ്ങളിലെ നനവാര്‍ന്നയിടങ്ങളില്‍ പ്രാദേശികമായ സാധാരണമാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Blume, Rumph. 2: 85. 1838; Gamble, Fl. Madras 3: 1556. 1998 (re. ed); Cook, Fl. Bombay 1: 803. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 507. 2004.

Top of the Page