പോളിയാല്‍തത്തിയ കോഫിയോയിഡസ്‌ (Thw.) J. Hk. & Thoms. - അനോനേസി

Synonym : ഗുട്ടേരിയ കോഫിയോയിഡസ്‌ ത്വയറ്റസ്‌.

Vernacular names : Malayalam: നെടുനാര്‍, വില്ല.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : മുഴപ്പുകളോട്‌ കൂടിയ തായ്‌ത്തടി; മിനുസമാര്‍ന്ന പുറംതൊലി, വെട്ടുപാടിന്‌ ക്രീം നിറം.
Branches and Branchlets : ഉരുണ്ട, അരോമിലമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു; ദൃഢമായ ഇലഞെട്ടിന്‌ 0.6 മുതല്‍ 1 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 10 മുതല്‍ 27 സെ.മീ. വരെ നീളവും 3.5 മുതല്‍ 8.5 സെ.മീ വരെ വീതിയും, കുന്താകൃതിയും, ദീര്‍ഘാഗ്രവും, കൂര്‍ത്തതോ ചിലപ്പോള്‍ ഒരു ഭാഗം ചെറുതായി ചരിഞ്ഞിരിക്കുന്നതോ ആയ പത്രാധാരവും, തരംഗിതമായ ഇലയരികുകളും, മുകളില്‍ തിളങ്ങുന്നതുമാണ്‌; ആരോഹണക്രമത്തിലുള്ള 9 മുതല്‍ 16 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; നന്നേ നേര്‍ത്തതും പെര്‍കറന്റും ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ചുവപ്പു രാശിയോടുകൂടിയ പച്ച കലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കള്‍ ഉപശാഖകളിലോ തായ്‌ത്തടികളിലെ മുഴപ്പുകളിലോ ഒറ്റയ്‌ക്കോ കൂട്ടമായോ ഉണ്ടാകുന്നു
Fruit and Seed : ഒറ്റ വിത്തുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

1200 മീറ്റര്‍ വരെയുള്ള താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായ പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ (3-ാം തട്ട്‌) മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും മാത്രം) ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു.

Literatures :

Hooker, Fl. Brit. India 1: 62. 1872; Gamble, Fl. Madras 1: 16. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 19. 2004; Saldanha, Fl. Karnataka 1: 48. 1984; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 33. 1990.

Top of the Page