സറാക്ക അശോക (Roxb.) Wilde - സിസാന്‍പിനിയേസി

Synonym : ജോനെഡിയ അശോക റോക്‌സ്‌ബര്‍ഗ്‌; സറാക്ക ഇന്‍ഡിക്ക ഓക്‌റ്റ്‌ നോണ്‍. ലിനേയാസ്‌.

Vernacular names : Malayalam: അശോകം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : തായ്‌ത്തടി മിക്കാവാറും മുഴപ്പുകളോട്‌ കൂടിയതാണ്‌; ശ്വസനരന്ധ്രങ്ങളോട്‌ കൂടിയതും, ഇരുതും, ആഴമില്ലാത്ത വിള്ളലുകളോട്‌ കൂടിയതുമായ പുറംതൊലി; വെട്ട്‌പാടിന്‌ ഊതനിറം.
Branches and Branchlets : ഉരുതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : തിന്റെ രുഭാഗത്തുമാത്രമായടുക്കിയ, ഏകാന്തരക്രമത്തിലുള്ള, സമപിച്ഛരക ബഹുപത്രകങ്ങള്‍; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; 7 സെ. മി മുതല്‍ 30 സെ.മി വരെ നീളവും, ബഹുപത്രാക്ഷം; പത്രകഞെട്ടുകള്‍ക്ക്‌ 0.1 സെ.മി മുതല്‍ 0.6 സെ. മി വരെ നീളം; പത്രകങ്ങള്‍ സമ്മുഖം, 4 മുതല്‍ 6 വരെ (ചിലപ്പോള്‍ 12) ജോഡികള്‍; പത്രകഫലകത്തിന്‌ 6 സെ.മി മുതല്‍ 31 സെ.മി വെരെ നീളവും 1.5സെ. മി മുതല്‍ 9 സെ. മി വരെ വീതിയും, വീതി കുറഞ്ഞ ദീര്‍ഘവൃത്തീയ - ആയതാകാരമോ കുന്താകാരമോ, കൂര്‍ത്തതോ ചെറുവാലോട്‌ കൂടിയതോ ആയ പത്രാഗ്രം, വൃത്താകാരമോ അപഹൃദയാകാരത്തിലോ ഉള്ള പത്രാധാരം; ഉപചര്‍മ്മില പ്രകൃതം, അരോമിലം; മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യസിര; വളയം തീര്‍ക്കുന്ന ഏതാ്‌ 11 ജോഡി ദ്വതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതം.
Inflorescence / Flower : കനത്ത കോറിംബ്‌ പൂങ്കുലകള്‍; ഓറഞ്ച്‌ നിറത്തിലുള്ള പൂക്കള്‍, ചിലപ്പോള്‍ വെളുപ്പ്‌ നിറത്തില്‍; ഹൃദ്യസുഗന്ധമുള്ളതാണ്‌.
Fruit and Seed : കായ 15 സെ.മി വരെ നീളവും 5 സെ.മി വരെ വീതിയും, അറ്റത്തൊരു മുനപ്പോടുകൂടയതുമായ, പരന്ന, ആയതാകാരത്തിലുള്ള പോഡുകള്‍ ആണ്‌; അപഅണ്ഡാകാര-വൃത്താകാരത്തിലുള്ള വിത്തുകള്‍.

Ecology :

600 മീറ്റര്‍ വരെ ഉയരുമുള്ളയിടങ്ങളിലെ നിത്യഹരിതവനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ-നിത്യഹരിതവനങ്ങളില്‍ വരെ, അരുവികള്‍ക്കരികിലായി, കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌, മ്യാന്‍മര്‍, എന്നിവിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി; സഹ്യാദ്രിയുടെ തെക്കന്‍ മഹാരാഷ്‌ട്ര ഭാഗം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Status :

വംശനാശഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Blumea 15: 393. 1968; Gamble, Fl. Madras 1: 409. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 156. 2004; Cook, Fl. Bombay 1: 429. 1902; Saldanha, Fl. Karnataka 1: 393. 1996.

Top of the Page