ഷഫ്‌ളീറ റസിമോസ Harms - അരാലിയേസി

Synonym : ഹെപ്‌റ്റാപ്ലൂറം റസിമോസം ബെഡോം.

Vernacular names : Malayalam: ചെരാങ്ക, ചെരങ്കവള്ളി, ചരുഗവള്ളി, ചരുക, എട്ടിലമരം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇടത്തരം മരങ്ങള്‍.
Trunk & Bark : നരച്ച നിറത്തിലുളള, മിനുസമാര്‍ന്ന പുറം തൊലി; വെട്ടുപാടിന്‌ വെളുത്ത നിറം.
Branches and Branchlets : അരോമിലവും ഉരുുതും ദൃഢവുമായ ഉപശാഖകള്‍.
Leaves : തുകളുടെ അറ്റത്ത്‌ ഏകാന്തരമായി, വര്‍ത്തുളള ക്രമത്തില്‍, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലുളള, അംഗുല്യാകാരത്തിലുളളതും പത്രവൃന്ത തല്‌പത്തോടു കൂടിയതുമായ ബഹുപത്രങ്ങളാണ്‌, മുഖ്യാക്ഷത്തിന്‌ 8 മുതല്‍ 25 സെ.മീ വരെ നീളം, ഉരുണ്ടതും, വരകളുളളതും, കീഴറ്റം പോളയോടു കൂടിയതുമാണ്‌, അനുപര്‍ണ്ണം പത്രവൃന്തത്തോട്‌ ഒട്ടി നില്‍ക്കുന്നതാണ്‌; പത്രകവൃന്തങ്ങള്‍ക്ക്‌ 1.3 സെ.മീ മുതല്‍ 6 സെ.മീ വരെ നീളം, അനുക്രമമായി വലുപ്പം വര്‍ദ്ധിച്ചുവരുന്ന 5 മുതല്‍ 9 വരെ പത്രകങ്ങള്‍, പത്രകഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 17 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തം മുതല്‍ ദീര്‍ഘവൃത്തീയ-ആയതാകാരം വരെയുമാണ്‌, പത്രാഗ്രം ദീര്‍ഘവും, പത്രാധാരം നിശിതമോ വൃത്താകാരമോ ആണ്‌, അരികുകള്‍ തരംഗിതമാണ്‌, കട്ടികുറഞ്ഞ ചര്‍മ്മില പ്രകൃതം, അരോമിലം, ചെറുതായി നീല രാശികലര്‍ന്ന കീഴ്‌ഭാഗം; മുഖ്യസിര ഏതാ്‌ പരന്നതാണ്‌; 7 മുതല്‍ 9 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത, പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍, പാര്‍ശ്വങ്ങളിലുാകുന്ന പാനിക്കിള്‍ - റസീം പൂങ്കുലകളിലുണ്ടാകുന്നു.
Fruit and Seed : കായ വരമ്പുകളുളള, അണ്‌ഡാകാര, ഡ്രൂപ്‌ ആണ്‌; പരന്ന വിത്തുകള്‍.

Ecology :

900 മീറ്ററിനും 2300 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ മുരടിച്ച നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ ഏലമല മേഖലയിലും തമിഴ്‌നാട്‌ മലകളിലെ നീലഗിരിയിലും മാത്രം വളരുന്നു.

Literatures :

Engler & Prantl, Naturl. Pflanzenfam.3 (8): 38. 1894; Gamble, Fl. Madras 1: 570. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 207. 2004.

Top of the Page