ഷെഫ്‌ളീറ സ്റ്റെല്ലാറ്റ (Gaertn.) Harms - അരാലിയേസി

Synonym : ഹെപ്‌റ്റാപ്ലൂറം സ്റ്റെല്ലാറ്റം ഗെയ്‌റ്റനര്‍.

Vernacular names : Malayalam: കപ്പമരം, ഉറുമാംകായ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ചെറുമരങ്ങളായോ പടര്‍ന്നുകയറുന്ന കുറ്റിച്ചെടിയായോ വളരുന്നു.
Leaves : പത്രവൃന്ത തല്‌പത്തോടുകൂടിയ, ഏകാന്തരമായി, വര്‍ത്തുള ക്രമത്തിലുളള, അംഗുല്യാകാര ബഹുപത്രങ്ങള്‍, അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിനോട്‌ ഒട്ടിനില്‍ക്കുന്നതാണ്‌; പത്രവൃന്തങ്ങള്‍ക്ക്‌ 6 സെ.മീ മുതല്‍ 20 സെ.മീ വരെ നീളം, കീഴറ്റത്ത്‌ പോളയോടുകൂടിയതുമാണ്‌; പത്രകവൃന്തങ്ങള്‍ക്ക്
Inflorescence / Flower : 5 മുതല്‍ 8 വരെ പൂക്കള്‍ ഓരോന്നിലുമുളള ചത്രമഞ്‌ജരികള്‍, പാനിക്കിള്‍ റസീം പൂങ്കുലകളായുാകുന്നു.
Fruit and Seed : ഉറച്ചുനില്‍ക്കുന്ന വര്‍ത്തികാഗ്രത്തോടു കൂടിയ കായ, 0.4 സെ.മീ മുതല്‍ 0.5 സെ.മീ വരെ വ്യാസമുളള, ഉപഗോളാകാര ഡ്രൂപ്പ്‌ ആണ്‌; വിത്തുകള്‍ പരന്നതാണ്‌.

Ecology :

2000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, തുറന്ന നിത്യഹരിത വനങ്ങളില്‍ അരുവികള്‍ക്കരികിലായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കലയിലും മാത്രം; പശ്ചിമ ഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Engler & Prantl, Naturl Pflanzenfam. 3 (8): 39. 1894; Gamble, Fl. Madras 1: 570. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 207. 2004; Saldanha, Fl. Karnataka 2: 275. 1996.

Top of the Page