സകോളോപിയ ക്രെനേറ്റ (Wt. & Arn.) Clos - ഫ്‌ളക്കോര്‍ഷ്യേസി

Synonym : ഫോബെറോസ്‌ ക്രെനേറ്റ വൈറ്റ്‌ & ആര്‍നോള്‍ഡ്‌

Vernacular names : Tamil: ചരലു, ഹൈക്കരലു, ഹിട്ടെര്‍ലൂ, ഹിട്ടെര്‍ലു, കോടാലി മരം, പുരുഷകേസരി.Malayalam: കരലു, ചരലുಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ചിരലു, ജാപിള്‍, കോടാലി മര, മലൈക്കടEnglish:

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 18 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തടി സാധാരണയായി കീഴ്‌ഭാഗത്ത്‌ ശാഖിതമായ മുളളുളളതാണ്‌; മൂത്ത മരങ്ങളുടെ ശാഖകള്‍ മുളളില്ലാത്തവയാണ്‌; അടര്‍ന്നിളകിപ്പോകുന്ന തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുളള, അരോമിലമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; അരോമിലമായ ഇലഞെട്ടിന്‌ 0.6 സെ.മീ മുതല്‍ 1.3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 11.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തം തൊട്ട്‌ കുന്താകൃതിവരെയാകാം, സാവധാനം ദീര്‍ഘാഗ്രമാകുന്ന പത്രാഗ്രം, നിശിതമോ ആപ്പാകാരത്തിലോ ഉളള പത്രാധാരം ചെറുതായി അസമമാണ്‌, അരികുകള്‍ ദന്തിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; ഏറ്റവും താഴത്തെ രണ്ടു ജോഡികള്‍ അടുത്തും ചരിഞ്ഞുമിരിക്കുന്ന ആരോഹണ ക്രമത്തിലുളള 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത പെര്‍കറന്റ്‌ വിധത്തിലുളള ത്രിത്രീയ ഞരമ്പുകള്‍.
Inflorescence / Flower : ധാരാളം കേസരങ്ങളുളള, വെളുത്ത പൂക്കള്‍, കക്ഷ്യ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : 2 തൊട്ട്‌ 6 വരെ, അര്‍ദ്ധ-ചന്ദ്രാകാര വിത്തുകളുളള, മുനപ്പുളള 2 സെ.മീ കുറുകേയുളള ഗോളാകാര ബെറിയാണ്‌.

Ecology :

1800 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യ ഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധൃനിത്യ ഹരിത വനങ്ങളില്‍ വനരെ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Ann. Sci. Nat. Bot. ser. 4.8: 250. 1857; Gamble, Fl. Madras 1: 52. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 33. 2004; Saldanha, Fl. Karnataka 1: 273. 1996.

Top of the Page