സെമികാര്‍പസ്‌ കതലേകനെന്‍സിസ്‌ Dassapa & Swaminath - അനാകാര്‍ഡിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : പുറംതൊലി മിനുസമാര്‍ന്നതും, ചാരം കലര്‍ന്ന തവിട്ട്‌ നിറത്തിലുള്ളതും, ധാരാളം ശ്വസനരന്ധ്രങ്ങള്‍ നിറഞ്ഞതുമാണ്‌; വെട്ട്‌പാടിന്‌ ഇളം തവിട്ട്‌ നിറം.
Branches and Branchlets : അരോമിലവും ഉരുണ്ടതും ദൃഢവുമായ, മിനുസമാര്‍ന്ന, ഉപശാഖകള്‍.
Exudates : പൊള്ളിക്കുന്ന ജലമയമായ സ്രവം, വായുസമ്പര്‍ക്കം ഏല്‍ക്കുന്നതോടെ കറുപ്പായി മാറുന്നു.
Leaves : ഇലകള്‍ ലഘുവും, സര്‍പ്പിളാകൃതിയില്‍ ഏകാന്തരക്രമത്തില്‍ അടുക്കിയതുമാണ്‌; ഇലഞെട്ടുകള്‍ക്ക്‌ 5 മുതല്‍ 10 സെ.മീ. വരെ നീളം, പത്രഫലകത്തിന്‌ (25 സെ.മീ) 45 സെ.മീ. മുതല്‍ 100 സെ.മീ. വരെ നീളവും (6 സെ.മീ.) 15 സെ.മീ. മുതല്‍ 22 സെ.മീ. വരെ വീതിയും, വലിയ ആയതാകാര-കുന്താകൃതിയോ, അപ അണ്‌ഡാകാരമോ ആണ്‌, മുനപ്പില്ലാതെയും പെട്ടെന്നവസാനിക്കുന്നതുമായ ദീര്‍ഘാഗ്രത്തോടെയും, പത്രാധാരം ആപ്പ്‌ ആകൃതിയുമാണ്‌, അരികുകള്‍ അവിഭജിതവും തരംഗിതവുമാണ്‌; ദ്വിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ 20 ജോഡി; ജാലികാ വിന്യാസത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷങ്ങളിലുണ്ടാകുന്ന, പച്ച നിറത്തിലുള്ള ഏകലിംഗ പുഷ്‌പങ്ങളോടുകൂടിയ പാനിക്കിള്‍ പൂങ്കുലകള്‍; ആണ്‍ പൂങ്കുലകള്‍ക്ക്‌ 30 മുതല്‍ 50 സെ.മീ. വരെ നീളം; പെണ്‍ പൂങ്കുലകള്‍ക്ക്‌ 5 മുതല്‍ 15 സെ.മീ. വരെ നീളം; നനുത്ത തുരുമ്പന്‍ രോമിലമായതാണ്‌.
Fruit and Seed : കായ, ഏതാണ്ട്‌ 2 സെ.മീ. നീളവും ഒറ്റ വിത്തുമുള്ള, പരന്നതും, ചരിഞ്ഞ വൃത്താകാരവുള്ള അഭ്രകം.

Ecology :

ചതുപ്പുകള്‍ക്ക്‌ ചുറ്റുമുള്ള തുറന്ന നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ (ഇതുവരെയായി, മധ്യ സഹ്യാദ്രിയിലെ കതലേകന്‍, ഷിമോഗ മേഖലകളില്‍ നിന്നു മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളു).

Literatures :

Indian For. 126: 78. 2000.

Top of the Page