സുരെഗാഡ അങ്കുസ്റ്റിഫോളിയ (Baill. ex Muell.-Arg.) Airy Shaw - യൂഫോര്‍ബിയേസി

Synonym : ജെലോണിയം അങ്കസ്റ്റേഫോളിയം ബയില്‍. എക്‌സ്‌ മുള്ളര്‍-ആര്‍ഗ്‌; ജെലോണിയം ലാന്‍സ്യോലേറ്റം സെന്‍സു ജെ. ഹൂക്കര്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമുളള, ചാര നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായാണ്‌ അടുക്കിയിരിക്കുന്നത്‌ അനുപര്‍ണ്ണങ്ങള്‍ എളുപ്പം ഇളകി വീഴുന്നതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 3 സെ.മീ മുതല്‍ 10.2 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ആകൃതി അപണ്‌ഡാകാരമോ അപകുന്താകാരമോ ആവാം, പത്രാഗ്രം ഉപകോണാകാരത്തിലാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, ചിലപ്പോള്‍ അസമമാണ്‌; മുഖ്യസിര മുകളില്‍ പരന്നതാണ്‌; എറെ വ്യക്തമല്ലാത്ത ഏതാണ്ട്‌ 6 ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ചെറിയ ആണ്‍പൂക്കള്‍ കക്ഷീയ കൂട്ടങ്ങളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റയായി കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : ഓരോ അറയിലും ഓരോ വിത്തുവീതമുളള കായ, വരമ്പുകളുളള, ആഴത്തില്‍ കര്‍ണ്ണിതമായതും. 0.6 സെ.മീ വ്യാസമുളളതുമായ മിനുസമുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

തീരമേഖലയിലെ നിത്യഹരിതവനങ്ങളിലും കാറ്റേല്‍ക്കാത്തഭാഗത്തുളള വരണ്ട നിത്യഹരിതവനങ്ങളിലും വളരുന്ന മരമാണിത്‌.

Distribution :

ഇന്ത്യന്‍ ഉപദ്വീപില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - മലബാര്‍ തീരങ്ങളിലും തെക്കന്‍ സഹ്യാദ്രിയുടെ കാറ്റേല്‍ക്കാത്ത ഭാഗങ്ങളിലും വളരുന്നു.

Literatures :

Kew Bull. 23: 128. 1969; Gamble, Fl. Madras 2: 1343. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 429. 2004. 164.

Top of the Page