ടാബര്‍നമൊണ്ടാന ഹെയ്‌നിയാന Wall. - അപോസിനേസി

Synonym : എര്‍വട്ടാമിയ ഹെയ്‌നിയാന (വല്ലിച്ച്‌) കുക്ക്‌

Vernacular names : Tamil: കുലപ്പാല, പാല്‍വടിMalayalam: കുന്നിന്‍പാല.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബിലികോഡ്‌സാലു, ഹാല്‍മെതി, മദ്ദാറാസ ഗിഡ, മദലെ മര, നാഗര്‍കുട.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇലപൊഴിയും മരങ്ങള്‍.
Trunk & Bark : പുറംതൊലി നരച്ചതും, ശലക്കങ്ങളോടു കൂടിയതുമാണ്‌; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്‌.
Exudates : സ്രവം പാല്‌പോലെ വെളുത്തതാണ്‌.
Leaves : ലഘുവായ ഇലകള്‍, സമ്മുഖമായി, അസമ ജോഡികളായി ഡെക്കുസേറ്റ്‌ ക്രമത്തില്‍; ഇലഞെട്ട്‌ 0.6 മുതല്‍ 2 സെ.മി വരെ നീളമുള്ളതും, കീഴറ്റത്ത്‌ ഇറുകി നില്‍ക്കുന്ന ഒരു ചെറിയ പോള ഉള്ളതുമാണ്‌; പത്രഫലകത്തിന്‌ 10 സെ.മി മുതല്‍ 25 സെ.മി വരെ നീളവും, 3 മുതല്‍ 8.5 സെ.മി വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്‌; പത്രാഗ്രം വാലോട്‌ കൂടിയതും, പത്രാധാരം കൂര്‍ത്തതോ നേര്‍ത്തവസാനിക്കുന്ന ഡെക്കറന്റ്‌ രീതിയിലോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌, ഏതാണ്ട്‌ കടലാസു പോലത്തെ പ്രകൃതവും അരോമിലം; ദ്വിതീയ ഞരമ്പുകള്‍ 8 മുതല്‍ 15 വരെ ജോഡി; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : വെളുത്ത നിറത്തിലുള്ളതും, ഹൃദ്യസുഗന്ധമുള്ളതുമായ, പൂക്കള്‍ ഉച്ഛസ്ഥ സൈമുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കായ്‌കള്‍, തോണിയുടെ ആകൃതിയിലുളള, ഓറഞ്ച്‌-മഞ്ഞ നിറത്തോടുകൂടിയ ഫോളിക്കിളുകളാണ്‌; അരിലോടുകൂടിയ ധാരാളം വിത്തുകളുാകും.

Ecology :

850 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ, ആര്‍ദ്ര ഇലപൊഴിയും കാടുകളില്‍ സാധാരണമായും നിത്യഹരിത വനങ്ങളുടെ അരികുകളിലായും കാണപ്പെടുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രി മുതല്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി വരെ മാത്രം.

Status :

വംശനാശ ഭീഷണി കുറവ്‌ മാത്രം: ലഘുവായ വംശനാശഭീഷണി (ഐ. യു. സി. എന്‍., 2000).

Literatures :

Edward’s Bot. Reg. 15. 1273. 1829; Gamble, Fl. Madras 2: 813. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 285. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 277. 1990; Cook, Fl. Bombay 2: 134. 1902.

Top of the Page