വൈബര്‍ണം എറുബസന്‍സ്‌ Wall. ex DC - കാപ്രിഫോളിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : തിലശ്ചീനമായി ശ്വസനരന്ധ്രങ്ങളോട്‌ കൂടിയ പുറംതൊലി; വെട്ടുപാടിന്‌ ഇളം ചുവപ്പ്‌ കലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : ഇളം ഉപശാഖകള്‍ ഉരുണ്ടതും നിറയെ രോമാവൃതവുമാണ്‌.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍; അനുപര്‍ണ്ണങ്ങള്‍ക്ക്‌ കുന്താകാരം, എളുപ്പം കൊഴിഞ്ഞുവീഴുന്നതുമാണ്‌; ഇലഞെട്ട്‌ ചുവപ്പുനിറത്തിലാണ്‌, 3 സെ.മീ വരെ നീളമുളളതും, ചലോട്‌ കൂടിയതുമാണ്‌; പത്രഫലകത്തിന്‌ 12 സെ. മീ വരെ നീളവും 8 സെ. മീ വരെ വീതിയും, വീതിയേറിയ ദീര്‍ഘവൃത്താകാരം മുതല്‍ അപഅണ്‌ഡാകാരംവരെയും, പത്രാഗ്രം കൂര്‍ത്തവാലോട്‌ കൂടിയതും, പത്രാധാരം ആപ്പാകാരം മുതല്‍ വൃത്താകാരം വരെയുമാണ്‌; അരികുകള്‍ പിന്നറ്റത്തായി ദന്തിതമോ ദന്തുരമോ ആണ്‌, എല്ലാ സിരകളും മുകളില്‍ വ്യക്തമാണ്‌; മുഖ്യസിര ചാലോട്‌ കൂടിയതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 5 മുതല്‍ 7 വരെ ജോഡികള്‍, ഉപസമ്മുഖമാണ്‌; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ തൂങ്ങിക്കിടക്കുന്ന പാനിക്കിളുകളാണ്‌; പൂക്കള്‍ക്ക്‌ വെളുത്ത നിറം.
Fruit and Seed : 1.5 സെ.മീ നീളവും 0.8 സെ.മീ വീതിയുമുളള, ആയതാകാരമുളള, ചുവന്ന കായ ആഭ്രകമാണ്‌; മധ്യത്തിലായി `ഠ' ആകൃതിയുളള ഉള്‍ചാലോട്‌ കൂടിയതും 1 സെ. മീ നീളമുളളതും പരന്നതുമായ ഒറ്റവിത്ത്‌ മാത്രം.

Ecology :

1800 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍ - ആനമല, പളനി മലകള്‍ നീലഗിരി മലകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Candolle, Prodr. 4: 329. 1830; Gamble, Fl. Madras 1: 576. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 209. 2004.

Top of the Page