വൈബര്‍ണം പംക്‌റ്റേറ്റം Ham. ex G.Don - കാപ്രിഫോളിയേസി

Synonym : വൈബര്‍ണം അക്യൂമിനേറ്റം വല്ലിച്ച്‌.

Vernacular names : Malayalam: കോണക്കാര.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍
Trunk & Bark : ശ്വസനരന്ധ്രങ്ങളോട്‌കൂടിയ, തവിട്ട്‌നിറത്തിലുളള, നേര്‍ത്ത പുറംതൊലി; വെട്ട്‌പാടിന്‌ പച്ചനിറം.
Branches and Branchlets : മൂത്ത ഉപശാഖകള്‍ ശ്വസനരന്ധ്രങ്ങളോടുകൂടിയതാണ്‌, ഇളം തണ്ടുകള്‍ തിളങ്ങുന്ന ശല്‌ക്കങ്ങള്‍ നിറഞ്ഞതാണ്‌.
Leaves : സമ്മൂഖ ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളവും മുകളില്‍ ചാലോട്‌ കൂടിയതുമാണ്‌; പെല്‍ട്ടേറ്റ്‌ ശല്‌ക്കങ്ങള്‍ നിറഞ്ഞതുമാണ്‌; പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും; സാധാരണയായി ദീര്‍ഘവൃത്താകാരം, ചിലപ്പോള്‍ വീതികുറഞ്ഞ അപഅണ്‌ഡാകാരം, പത്രാഗ്രം കൂര്‍ത്തതോ ചെറുവാലോടുകൂടിയതോ, പത്രാധാരം കൂര്‍ത്തതാണ്‌, അരികുകള്‍ ഉള്ളിലേക്ക്‌ മടങ്ങിയിരിക്കുന്നു; 5 മുതല്‍ 8 വരെ ജോഡികള്‍, മുകളില്‍ ഒരല്‍പം തെളിഞ്ഞ്‌ കാണാം; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമായ വിധത്തില്‍ ജാലികാപെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : കുറച്ച്‌ എണ്ണം മാത്രമായുണ്ടാകുന്ന, വെളുത്ത പൂക്കള്‍ ബഹുഛത്ര മഞ്‌ജരിയിലാണ്‌, കോറിംബാകാരം.
Fruit and Seed : 1 സെ. മീ നീളമുളളതും, ഒറ്റവിത്തോടുകൂടിയതും, ശല്‌ക്കങ്ങളോട്‌ കൂടിയതുമായ ആഭ്രകം ആയത-ദീര്‍ഘഗോളാകാരത്തിലാണ്‌.

Ecology :

900 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടത്തും ഏറെ ഉയരമുളളയിടത്തും ഉളള നിത്യഹരിത വനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയിലെങ്ങും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Don, Prodr. Fl. Nep.142. 1825; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 213. 1990; Gamble, Fl. Madras 1: 575. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 209. 2004.

Top of the Page