ബക്കൂറിയ കുര്‍ട്ടാലെന്‍സിസ്‌ Muell.-Arg. - യൂഫോര്‍ബിയേസി

Synonym : പിയെരാര്‍ഡിയ കുര്‍ട്ടാലെന്‍സിസ്‌ വൈറ്റ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : സാധാരണയായി മിനുസമോ ശല്‌ക്കങ്ങളുളളതോ ആയ നരച്ച നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : ഉരുണ്ട, അരോമിലമായ, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലാണ്‌; എളുപ്പം പൊഴിഞ്ഞ്‌ വീഴുന്ന, രോമിലമായ, അണ്‌ഡാകാരത്തിലുളളതും നിശിതാഗ്രമുളളതുമായ അനുപര്‍ണ്ണങ്ങള്‍; രണ്ടറ്റവും വീര്‍ത്ത, ഉരുണ്ടതും, ഇളതായിരിക്കുമ്പോള്‍, ലഘുരോമിലവുമായ ഇലഞെട്ടിന്‌ 1.2 സെ.മീ മുതല്‍ 3.8 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 17.8 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 7.6 സെ.മീ വരെ വീതിയും, അപകുന്താകൃതിയും, മുനപ്പില്ലാത്ത ചെറുവാലുളള ദീര്‍ഘാഗ്രവുമാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, കടലാസ്‌പോലത്തെ പ്രകൃതം, അരോമിലം മുഖ്യസിര മുകളില്‍ അല്‍പ്പം ഉയര്‍ന്നതാണ്‌; ആരോഹണ ക്രമത്തിലുളള, 4 മുതല്‍ 8 വരെ ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ നേര്‍ത്തതും അകന്ന പെര്‍കറന്റ്‌ വിധത്തിലുമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ തടിയില്‍ നേരിട്ടുണ്ടാകുന്നു; പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍, തടിയിലെമ്പാടുമുളള ചെറുമുഴപ്പുകളിലുണ്ടാകുന്നു, ചുവന്ന റസീം കൂട്ടങ്ങളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍, മിക്കവാറും തടിയുടെ കീഴ്‌ഭാഗത്തുളള, റസീം കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : കായ, ഇളതായിരിക്കുമ്പോള്‍, നനുത്ത രോമിലവും, വരമ്പുകളുളളതും കൊക്കുളളതും, 1.5 സെ.മീ മുതല്‍ 2.5 സെ.മീ വരെ കുറുകേയുളള, കടും ചുവപ്പു നിറത്തിലുളള ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌; മാംസളമായ അലുളള വീതിയേറി - പരന്ന വിത്തുകള്‍.

Ecology :

1000 മീറ്റര്‍ വരെയുള്ള താഴ്‌ന്നതും ഇടത്തരവും ഉയരമുളള നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും (കൂര്‍ഗ്‌ മേഖല വരെ) കാണപ്പെടുന്നു.

Literatures :

DC. Prodr. 14: 459. 1857; Gamble, Fl. Madras 2: 1310. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 410. 2004; Saldanha, Fl. Karnataka 2: 118. 1996.

Top of the Page