കാരിയോട്ട യൂറെന്‍സ്‌ L. - അരികേസി

Vernacular names : Malayalam: ആനപ്പന, ചൂപ്പന, ചുപ്പന, കുപ്പന, എരിംപന, ഈറംപന, കാളപ്പന, കൊപ്പന, കുടപ്പന, ഒലാട്ടി, പനംകുല, ശൂപന, ശൂദ്രപ്പന, വൈനാവ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന പനകള്‍.
Trunk & Bark : വാര്‍ഷിക, ഇല അടയാളങ്ങളോടുകൂടിയ, മിനുസമാര്‍ന്ന, തായ്‌ത്തടി.
Leaves : ബഹുപത്രങ്ങള്‍, ദ്വിപിച്ഛരകം, 5 മീറ്റര്‍വരെ നീളമുളളത്‌; പിച്‌ഛകങ്ങള്‍ 5 മുതല്‍ 7 വരെ ജോഡികള്‍, 1.5 മീറ്റര്‍ വരെ നീളം, പത്രകഫലകങ്ങള്‍ക്ക്‌ 25 സെ.മീ നീളവും 10 സെ.മീ വീതിയും, ആപ്പാകാരം, പത്രാഗ്രം കടിച്ചുമുറിച്ചതുപോലെ.
Inflorescence / Flower : ഏറെ ശാഖിതമായ, ചെറിയ പൂങ്കുലത്തണ്ടോടുകൂടിയ, സ്‌പാഡിക്‌സ്‌ പൂങ്കുലകള്‍; 3 മുതല്‍ 5 വരെ കൂമ്പാളകള്‍; പൂങ്കുലഞെട്ടുകളില്‍ ഏറെ അടുത്തായി അടുക്കിയിരിക്കുന്ന സൈപക്‌ലെറ്റുകള്‍; ഏകലിംഗ പുഷ്‌പങ്ങള്‍.
Fruit and Seed : ഞെട്ടോടു കൂടിയ, അണ്‌ഡാകാരമോ ഗോളാകാരമോ ആയ, സരസഫലമാണിതിന്‌; റൂമിനേറ്റ്‌ ആയ ഒന്നോ രണ്ടോ വിത്തുകള്‍.

Ecology :

1400 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ, തുറന്ന നിത്യഹരിതവനങ്ങളിലും അര്‍ദ്ധ നിത്യഹരിത വനങ്ങളിലും സാധാരമാണ്‌.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍മദ്ധ്യ സഹ്യാദ്രിയിലും തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Sp. Pl. 1189.1753; Gamble, Fl. Madras 3: 1560. 1998 (re. ed); Cook, Fl. Bombay 2: 805. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 506. 2004.

Top of the Page