ക്രോട്ടണ്‍ സെയ്‌ലാനിക്കസ്‌ Muell.-Arg. - യൂഫോര്‍ബിയേസി

Synonym : ക്രോട്ടണ്‍ റെട്ടിക്കുലാറ്റസ്‌ ഹെയ്‌നെ എക്‌സ്‌ മുള്ളര്‍-ആര്‍ഗ്‌.

Vernacular names : Malayalam: പൊരിവട്ട.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 4 മീറ്റര്‍ ഉയരമുള്ള വലിയ കുറ്റിച്ചെടികളോ ചെറുമരങ്ങളോ ആണ്‌.
Branches and Branchlets : നക്ഷത്രാകാര ശല്‌ക്കങ്ങളുള്ള ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ സര്‍പ്പിളമായടുക്കിയതാണ്‌, ചിലപ്പോള്‍ ഉപസമ്മുഖമാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന തൂഷാകാര അനുപര്‍ണ്ണങ്ങള്‍; നക്ഷത്രാകാര ശല്‌ക്കങ്ങളുള്ളതും ചാലുള്ളതുമായ ഇലഞെട്ടിന്‌ 0.5 സെ.മീ. മുതല്‍ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 1.8 സെ.മീ വരെ നീളവും 1.8 സെ.മീ. മുതല്‍ 4.5 സെ.മീ. വരെ വീതിയും, വീതി കുറഞ്ഞ ദീര്‍ഘവൃത്താകാര-ആയതാകാരം തൊട്ട്‌ കുന്താകാരം വരെയാക്കാം, പത്രാഗ്രാം വീതികുറഞ്ഞ നീളന്‍ ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, കീഴെ, കനത്തില്‍ വെള്ളിനിറമുള്ള നക്ഷത്രാകാര ശല്‌ക്കങ്ങള്‍ നിറഞ്ഞതാണ്‌; ഇലഞെട്ടും പത്രഫലകവും ചേരുന്ന സന്ധിയില്‍ ഒന്നോ രണ്ടോ ജോഡി ചെറുതണ്ടുള്ള ഗ്രന്ഥികളുണ്ടാകും; കീഴറ്റത്തെ ജോഡി സമ്മുഖവും നിശിതകോണിലുമുള്ള, 5 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌; വീതിയേറിയ പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : വെള്ളിനിറമുള്ള ശല്‌ക്കങ്ങളാല്‍ ആവൃതമായ പൂങ്കുലകള്‍ ഉച്ഛസ്ഥ റസീമുകളാണ്‌; പൂക്കള്‍ ഏകലിംഗികളാണ്‌, മൊണീഷ്യസും.
Fruit and Seed : 3 വിത്തുകള്‍ വീതമുള്ള, ചുവപ്പുകലര്‍ന്ന-തവിട്ടു നിറത്തിലുള്ള നക്ഷത്രാകാര രോമിലമായ, ചെറുതായി ത്രികര്‍ണ്ണിതമായ, അണ്‌ഡാകാര-ആയതാകാര, കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1500 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അടിക്കാടായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണപ്പെടുന്നു.

Literatures :

Linnaea 34. 107. 1865; Gamble, Fl. Madras 2: 1314. 1993; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 414. 2004; Saldanha, Fl. Karnataka 2: 128. 1996.

Top of the Page