English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 50 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്മരങ്ങള്. |
| Branches and Branchlets : | കൊഴിഞ്ഞുവീണ അനുപര്‍ണ്ണങ്ങളുടെ അടയാളങ്ങളോടുകൂടിയ, ഉപശാഖകള്‍ ഉരുണ്ടതും, കനത്തില്‍ മഞ്ഞനിറത്തിലുളള രോമങ്ങള്‍ നിറഞ്ഞതുമാണ്. |
| Leaves : | ഇലകള്‍ ലഘുവും, ഏകാന്തരമായി; വല്ത്തുളക്രമത്തിലുളളതാണ്; 1.8 സെ.മീ നീളമുളളതും, എളുപ്പംപൊഴിഞ്ഞ് വീഴുന്നതുമായ അനുപര്‍ണ്ണങ്ങള്‍ അണ്ഡാകാരം-കുന്താകൃതിയിലുളളതും, കനത്തില്‍ മഞ്ഞരോമങ്ങള് നിറഞ്ഞതുമാണ്, അകഭാഗം അരോമിലമാണ്; ഇലഞെട്ട് 4.5 സെ.മീ നീളമുളളതും, നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതുമാണ്; പത്രഫലകത്തിന് 20.5 സെ.മീ നീളവും 15 സെ.മീ വീതിയും, വീതിയേറിയ-ദീര്‍ഘവൃത്താകാരം തൊട്ട് അണ്ഡാകാരം വരെയുളള ആകൃതിയുമാണ്, പത്രാഗ്രം ലഘുവായ ദീര്ഘാഗ്രത്തോടുകൂടിയതാണ്, പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്, അരികുകള്‍ അവിഭജിതമോ ദന്തുരമോ ആണ്, പത്രഫലകം മുകളില്‍ അരോമിലവും, കീഴെ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതുമാണ്, ചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ചാലോട് കൂടിയതാണ്; 13 മുതല്‍ 16 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍ ദൃഢവും, ഏതാണ്ട് സമാന്തരവും, അരികുകള്‍ക്കടുത്ത് വളഞ്ഞിരിക്കുന്നതുമാണ്; ത്രിതീയ ഞരമ്പുകള്‍ പെര്കറന്റാണ്, ഏതാണ്ട്, സമാന്തരവും മുഖ്യസിരയോട് ചരിഞ്ഞ് നില്‍ക്കുന്നതുമാണ്. |
| Inflorescence / Flower : | പൂങ്കുല റസീമാണ്; വെളുത്ത പൂക്കള്‍. |
| Fruit and Seed : | അഞ്ച് ചിറകുകളുളള വിദളത്തിന്റെ കുഴലിനകത്ത് ഉണ്ടാകുന്ന കായ, 2.5 സെ.മീ വരെ കുറുകേയുളള നട്ട് ആണ്, വിദളത്തിന്റെ കര്‍ണ്ണങ്ങള്‍ വികസിച്ചതാണ് - ആണ്, രണ്ടെണ്ണം വലുതും 3 എണ്ണം ചെറുതും, ജാലിതമാണ്; ഒന്നോ-രണ്ടോ വിത്തുകളുണ്ടാകും. |