എലയോകാര്‍പേസ്‌ സെറാറ്റസ്‌ L. - എലയോകാര്‍പസി

Vernacular names : Tamil: കാരൈ, കാരമരം, ഓലന്‍കാരൈ, ഉലങ്ങ്‌ കാരൈ, ഉത്രാച്ചം.Malayalam: അവി, അവില്‍, കരമാവ്‌, നല്ലകാര, പെരിന്‍കാര, പെരുംകാര, രുദ്രാക്ഷം, വലിയകാര.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: അതകുഞ്ചെ, ബ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തവിട്ടുനിറത്തിലുളള മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ ചുവപ്പ്‌ നിറം.
Branches and Branchlets : കൊഴിഞ്ഞ ഇലയുടെ അടയാളങ്ങളോടുകൂടിയ, അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്ത്‌ മാത്രമായടുക്കിയ വിധത്തില്‍; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന, ചെറിയ, കുന്താകാര അനുപര്‍ണ്ണങ്ങള്‍; രണ്ടറ്റത്തും വീര്‍ത്ത, 1.2 സെ.മീ മുതല്‍ 4 സെ.മീ നീളമുളള, അരോമിലമായ ഒരുഭാഗം പരന്നും മറുഭാഗം പരന്നുമുളള ഘടനയോടുകൂടിയ ഇലഞെട്ട്‌, പത്രഫലകവുമായി ചേരുന്നിടത്ത്‌ രൂഷാകാര അംഗങ്ങളുണ്ട്‌; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 12.5 സെ.മീ വരെ നീളവും. 2.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരവും, മുനപ്പില്ലാത്ത ദീര്‍ഘാഗ്രവും, നിശിതമായ പത്രാധാരവുമാണ്‌, അരികുകള്‍ ദന്തിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം, മൂക്കുമ്പോള്‍ ചുവപ്പുനിറമാകുന്നു; മുഖ്യസിര മുകളില്‍ ഒരല്‍പ്പം ഉയര്‍ന്നതാണ്‌; 5 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, കീഴ്‌ഭാഗത്ത്‌ ശാഖകളുടെ കക്ഷങ്ങളില്‍ അരോമിലമായ ഡോമേഷ്യ ഉളളതുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ ആണ്‌; മറ്റ്‌ സിരകളുടെ ജാലകങ്ങള്‍ സൂക്ഷ്‌മവും നേര്‍ത്തതുമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ റസീമുകളാണ്‌; നന്നായി വിണ്ടുകീറിയ വെളുത്ത ദളങ്ങളും, സീലിയകളുമുളള കേസരങ്ങളുളളതുമായ പൂക്കള്‍.
Fruit and Seed : 3 ഓ 4 ഓ വിത്തുകളുളള കായ, 2.5 സെ.മീ വരെ നീളമുളള ആയതാകാരമോ അണ്‌ഡാകാരമോ ആയ ഡ്രൂപ്പ്‌ ആണ്‌.

Ecology :

1600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ വരെ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Linnaeus, Sp. Pl. 515. 1753; Gamble, Fl. Madras 1: 124. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 64. 2004; Saldanha, Fl. Karnataka 1: 212. 1996.

Top of the Page