ഗാര്‍സിനിയ ഇന്‍ഡിക്ക (Thouars) Choisy - ക്ലൂസിയേസി

Synonym : ബ്രിാേണിയ ഇന്‍ഡിക്ക ത്വൊവാര്‍സ്‌

Vernacular names : Malayalam: കൊകുംബ്രിഡിയോ, പുനംപുളി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : മൂക്കുമ്പോള്‍ വിുകീറുന്നതും, ഇളം തവിട്ടുനിറത്തിലുള്ളതുമായ, മിനുസമാര്‍ന്ന പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പ്‌ നിറം.
Branches and Branchlets : തിരശ്ചീനമായ ശാഖകള്‍; സമ്മുഖവും ഉപകോണാകാരത്തിലുള്ളതും അരോമിലവുമായ ഉപശാഖകള്‍.
Exudates : മഞ്ഞനിറത്തിലുള്ള സമൃദ്ധമായ സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.7 സെ.മി മുതല്‍ 1.5 സെ.മി വരെ നീളവും, മുകള്‍ഭാഗം പരന്നതും കീഴ്‌ഭാഗം ഉരുതുമായ ഘടന, അരോമിലം, കീഴറ്റത്ത്‌ ചെറുതായി ഉറയോട്‌ കൂടിയതാണ്‌; പത്രഫലകത്തിന്‌ 6 സെ.മി മുതല്‍ 12 സെ.മി വരെ നീളവും 1.5 സെ.മി മുതല്‍ 4.3 സെ.മി വരെ വീതിയും, വീതികുറഞ്ഞ-ദീര്‍ഘവൃത്തീയം തൊട്ട്‌ വീതി കുറഞ്ഞ അപഅണ്‌ഡാകാരം വരെയും, പത്രാഗ്രം ഉപകോണാകാരമോ നിശിതമോ മുതല്‍ ചെറുവാലോടുകൂടിയതോ ആണ്‌, പത്രാധാരം നിശിതം തൊട്ട്‌ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആണ്‌, അരികുകള്‍ സാവധാനം ചെറുതായി തരംഗിതമാണ്‌്‌, കടലാസ്‌പോലത്തെ പ്രകൃതമോ ഉപചര്‍മ്മില പ്രകൃതമോ, അരോമിലം; ധാരാളം അന്തര്‍ ദ്വിതീയ ഞരമ്പുകള്‍ ഉള്ള, 4 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍, അപ്രസക്തം.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വ്യത്യസ്‌ത മരങ്ങളിലുാകുന്നു, ആണ്‍പൂക്കള്‍ കക്ഷീയവും ഉച്ഛസ്ഥവുമായ കൂട്ടങ്ങളായി ഉാകുന്നു; പെണ്‍പൂക്കള്‍ ഉച്ഛസ്ഥമോ കക്ഷീയമോ ആയി ഒറ്റക്കായി ഉാകുന്നു.
Fruit and Seed : കായ മിനുസമാര്‍ന്ന, ഗോളാകാര ബെറിയാണ്‌; ധാരാളം വിത്തുകള്‍.

Ecology :

700 മീറ്റര്‍ വരെ ഉയതരമുള്ളയിടങ്ങളിലെ, അലോസരപ്പെട്ട നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ വരെ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മധ്യസഹ്യാദ്രിയുടെ വടക്കന്‍ ഭാഗങ്ങളില്‍ അവിടവിടെ കാണാം, തെക്കന്‍ കൊങ്കന്‍ തീരംവരെ വ്യാപിച്ചിരിക്കുന്നു.

Literatures :

Candolle, Prodr. 1: 561. 1824; Gamble, Fl. Madras 1: 73. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 41. 2004; Saldanha, Fl. Karnataka 1: 206. 1996; Cook, Fl. Bombay 1: 73. 1902.

Top of the Page