ഹോളിഗാര്‍ന ഫെറുജിനിയ Marchand - അനക്കാര്‍ഡിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍ മരങ്ങള്‍.
Trunk & Bark : പരുക്കന്‍ പുറംതൊലി.
Branches and Branchlets : ഉറപ്പേറിയതും, അരോമിലവും, ശ്വസനരന്ധ്രങ്ങളുള്ളതുമായ ഉപശാഖകള്‍.
Exudates : കറുത്ത സ്രവം
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുള്ളമായി, ഏകാന്തരക്രമത്തില്‍ ശാഖകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌; 1 മുതല്‍ 2 സെ.മീ. നീളമുള്ള ഇലഞെട്ട്‌ മുകളില്‍ പരന്നതും, കൊഴിഞ്ഞു വീഴുന്ന കുതിമുളക്‌ പോലുള്ള മുഴപ്പോട്‌ കൂടിയതുമാണ്‌.
Inflorescence / Flower : പൂങ്കുല ഇരുണ്ട ഊത-തവിട്ട്‌ നിറത്തിലുള്ള രോമാവൃതമായ ഉച്ഛസ്ഥ പാനിക്കള്‍ ആണ്‌; പുക്കള്‍ ബഹുലിംഗികളാണ്‌.
Fruit and Seed : കായ, ഹൈപോകാര്‍പ്പിനകത്ത്‌ മുഴുവനായും അടക്കം ചെയ്‌തിരിക്കുന്ന, അപ അണ്‌ഡകാരാകൃതിയിലുള്ള ഒറ്റ വിത്തോടുകൂടിയ അഭ്രകം (ഡ്രൂപ്പ്‌) ആണ്‌.

Ecology :

1300 മീറ്റര്‍ വരെയുള്ള ഇടത്തരം ഉയരത്തിലുള്ള താഴ്‌ന്ന ഉയരത്തിലുള്ളതുമായ പ്രദേശങ്ങളിലെ ആര്‍ദ്ര-നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരമാണിത്‌.

Distribution :

തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമായും മധ്യസഹ്യാദ്രിയില്‍ വ്യാപകമായും കാണപ്പെടുന്ന പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യമാണിത്‌.

Literatures :

Rev. Anacard. 171. 1869; Gamble, Fl. Madras 1: 268. 1997 (re. ed); Saldanha, Fl. Karnataka 2: 205. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 111. 2004.

Top of the Page