ഹോമാലിയം സെയ്‌ലാനിക്കം (Gardner) Benth. - ഫ്‌ളക്കോര്‍ഷ്യേസി

Synonym : ബ്ലാക്ക്‌വെലിയ സെയ്‌ലാനിക്ക ഗാര്‍ഡ്‌നര്‍.

Vernacular names : Malayalam: കലവാരം, കല്ലടമ്പ, കലുവാളുക, മന്തലമുക്കിಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ഹുളിക്കാഡി മര, കാല, കല്‍മട്ടിഗ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, ചാര നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഓറഞ്ച്‌ നിറത്തിലുളള കുത്തുകളുളള വെളുപ്പുനിറമാണ്‌.
Branches and Branchlets : അരോമിലമായ, നേര്‍ത്ത, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായി അടിക്കിയ വിധത്തിലാണ്‌;എളുപ്പംകൊഴിഞ്ഞുവീഴുന്ന അനുപര്‍ണ്ണങ്ങള്‍; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 3.6 സെ.മീ മുതല്‍ 7.6 സെ.മീ വരെ വീതിയുമാണ്‌, ദീര്‍ഘവൃത്താകൃതിയാണ്‌, പത്രാഗ്രം പെട്ടെന്നവസാനിക്കുന്ന ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതമോ വൃത്താകാരമോ തൊട്ട്‌ ഏതാണ്ട്‌ ചെറിയ അകവളവോടെ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആവാം, അരികുകള്‍ ദന്തുരമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം, മുഖ്യസിര മുകളില്‍ പരന്നതാണ്‌; സാവധാനം വളഞ്ഞ്‌ പോകുന്ന 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍, ചെറുപൂക്കളുടെ കൂട്ടങ്ങള്‍ ഇടവിട്ടുളള നീളമേറിയ നേര്‍ത്ത സ്‌പൈക്കുകളാണ്‌; സാധാരണയായി പൂക്കള്‍ക്ക്‌ പച്ചകലര്‍ന്ന വെളുത്ത നിറമാണ്‌, ചിലപ്പോള്‍ അതേ സ്‌പൈക്കിലെ ചില കൂട്ടങ്ങള്‍ കടുത്ത ചുവപ്പു നിറത്തിലായിരിക്കും.
Fruit and Seed : ആയതാകാരമോ കോണാകാരമോ ആയ ധാരാളം ചെറിയ വിത്തുകളുളള കായ, കാപ്‌സ്യൂള്‍ ആണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിയെയായി വളരുന്നു.

Literatures :

J. Linn. Soc. Bot. 4. 35.1860; Gamble, Fl. Madras 1: 522. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 32. 2004; Saldanha, Fl. Karnataka 1: 270. 1996.

Top of the Page