മാഹോണിയ ലെഷ്‌നാള്‍ട്ടി (Wall. ex Wt. & Arn.) Takeda ex Gamble - ബെര്‍ബെറിഡേസി

Synonym : ബെര്‍ബെറിസ്‌ നേപാളെന്‍സിഡ്‌ സ്‌പ്രെഞ്ചല്‍ വറൈറ്റി ലെഷ്‌നാള്‍ട്ടി ജെ. ഹൂക്കര്‍ & തോംസണ്‍. ബെര്‍ബെറിസ്‌ ലെഷ്‌നാള്‍ട്ടി വല്ലിച്ച്‌ എക്‌സ്‌ വൈറ്റ്‌ & ആര്‍നോള്‍ഡ്‌.

Vernacular names : Malayalam: മുളളുകടമ്പ്‌, മുളളുമഞ്ഞണാത്തി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഉദ്ദേശം 6 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വലിയ കുറ്റിച്ചെടികളോ ചെറുമരങ്ങളോ.
Trunk & Bark : ചാര നിറത്തിലുള്ള, വിണ്ടുകീറിയ
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതാണ്‌, അരോമിലം.
Leaves : അസമ പിച്ഛക ബഹുപത്രങ്ങള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളാകൃതിയില്‍, കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു, 48 സെ. മീ വരെ നീളവും 13 സെ.മീ വരെ വീതിയും, പത്രവൃന്തതല്‌പത്തോട്‌ കൂടിയതാണ്‌; പത്രാക്ഷം ലഘുവായി കോണാകാരത്തിലാണ്‌; പത്രകങ്ങള്‍ 5 മുതല്‍ 25 വരെ ജോഡികള്‍, അറ്റത്ത്‌ ഒരെണ്ണം മാത്രം, അഗ്രത്തോടടുക്കുമ്പോള്‍ വലുപ്പം കൂടുന്നു, പത്രഫലകത്തിന്‌ 3 സെ. മീ മുതല്‍ 9 സെ.മീ വരെ നീളവും 2 സെ. മീ മുതല്‍ 5 സെ.മീ വരെ വീതിയും, ഏറ്റവും താഴത്തെ ജോഡിക്ക്‌ ഉദ്ദേശം 1 സെ.മീ നീളം, അവൃന്തമാണ്‌, ഏറ്റവും അറ്റത്തേതൊഴിച്ച്‌ സാധാരണയായി അണ്ഡാകാരം, അറ്റത്തേതിന്‌ ബഹുകോണിത ആകൃതി, അരികുകളും അഗ്രവും നന്നായി മുള്ളോട്‌ കൂടിയ ദന്തുരം, പത്രാധാരം ഹൃദയാകാരത്തില്‍, ചര്‍മ്മില പ്രകൃതം, തിളക്കമുളള മുകള്‍ഭാഗം, വിളറിയ കീഴ്‌ഭാഗം, പത്രാധാരത്തില്‍ 5 മുതല്‍ 7 വരെ ജോഡി വരമ്പുകളുണ്ട്‌.
Inflorescence / Flower : ഉദ്ദേശം 30 സെ. മീ നീളമുളള കുത്തനെയുളള ഉച്ഛഝസ്ഥ, റസീമുകളായ പൂങ്കുലകള്‍; മഞ്ഞനിറമുളള പൂക്കള്‍, പൂഞെട്ടിന്‌ ഉദ്ദേശം 10 മീ. മീറ്റര്‍ നീളം.
Fruit and Seed : 1 മുതല്‍ 3 വരെ വിത്തുകളുളള, നീലരാശി കലര്‍ന്ന ഊതനിറമുളള, ഗോളാകാരത്തിലുളള ഫലങ്ങള്‍ ബെറിയാണ്‌.

Ecology :

1600 മീറ്ററിന്‌ 2400 മീറ്ററിനും ഇടയിലുളള ഉയര്‍ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

തെക്കേഇന്ത്യയില്‍ മാത്രം കാണപ്പെടുന്നു: പശ്ചിമഘട്ടത്തില്‍ - നീലഗിരി, ആനമല, പളനിമലകള്‍ എന്നിവിടങ്ങളില്‍ മാത്രം.

Literatures :

Gamble, Fl. Madras 1: 32. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 24. 2004.

Top of the Page