മെമിസിലോണ്‍ മാക്രോകാര്‍പം Thw. - മെലാസ്റ്റോമറ്റേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : വന്‍ കുറ്റിച്ചെടികളായോ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : അരോമിലമായ, ഏതാണ്ട്‌ ഉരുണ്ട, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുളളതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉയര്‍ന്നുമുളള ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 0.7 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 14 സെ.മീ നീളവും 7.5 സെ.മീ വീതിയും, വീതിയേറിയ ദീര്‍ഘവൃത്താകാരവുമാണ്‌, പത്രാഗ്രം നിശിതം തൊട്ട്‌ ദീര്‍ഘാഗ്രം വരെയോ, ഉപകോണാഗ്രമോ ആണ്‌, പത്രാധാരം നിശിതം തൊട്ട്‌ ഏതാണ്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയാവാം, അരികുകള്‍ അവിഭജിതമാണ്‌, മുകള്‍ഭാഗം തിളങ്ങുന്നതാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; ദ്വിതീയ ഞരമ്പുകളും അന്തര്‍സീമാന്ത ഞരമ്പുകളും ഉണങ്ങുമ്പോള്‍ അസ്‌പഷ്‌ടമായി കാണാം; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമാണ്‌.
Inflorescence / Flower : ആഴത്തില്‍ ചാലുളളതും അകത്ത്‌ പ്രസരിക്കുന്ന, ചിറകുളളതുമായ ബാഹ്യദളപുടമുളളതും, ഊതനിറത്തിലുളള വ്യക്തമായ തണ്ടുളളതുമായ പൂക്കള്‍, 0.4 സെ.മീ നീളമുളള പൂങ്കുലത്തണ്ടുളള കനത്തതോ ഛത്രമഞ്‌ജരിയാകൃതിയിലുളള സൈം പൂങ്കുലകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ഉറച്ചുനില്‍ക്കുന്ന ബാഹ്യദളങ്ങളുടെ അവശിഷ്‌ടങ്ങളുളള 1.5 സെ.മീ തൊട്ട്‌ 2 സെ.മീ വരെ കുറുകേയുളള, ഗോളാകാര ബെറിയാണ്‌.

Ecology :

ഏതാണ്ട്‌ 600 മീറ്റര്‍വരെ, താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ, ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍, അടിക്കാടായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി എന്നിവിടങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു.

Status :

പശ്ചിമഘട്ടത്തില്‍ നിന്ന്‌ ആദ്യമായി രേഖപ്പെടുത്തുകയാണ്‌. നേരത്തേ, ശ്രീലങ്കയിലെ മൊണ്ടേന്‍ വനങ്ങളില്‍ നിന്നുമേ രേഖപ്പെടുത്തിയിട്ടുളളു (ബ്രമര്‍, 1987).

Literatures :

P. Zeyl. 110. 1859; Bremer in Dassanayake and Fosberg, Fl. Ceylon , 263. 1987.

Top of the Page